Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ചന്ദ്രഗ്രഹണത്തില്‍ വീഴുമോ വാഴുമോ? ഇന്നത്തെ ദിവസം നിര്‍ണായകം ഇവര്‍ക്ക് 12 രാശിക്കും ഫലം
ഇന്ന് സെപ്റ്റംബര്‍ 7, ഇന്നത്തെ ദിവസം ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. ഈ ദിനത്തില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇന്നത്തെ ദിവസത്തെ രാശിഫലം എപ്രകാരമാണ് ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
ചന്ദ്രഗ്രഹണ ദിനമായത് കൊണ്ട് തന്നെ അത്ര നല്ല ഫലങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കണം എന്നില്ല. എങ്കിലും അറിഞ്ഞിരിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ലാഭത്തിന്റെതായ സ്വഭാവം സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു, അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജോലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. നഷ്ടപ്പെട്ടത് തിരിച്ച് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഗ്രഹണയോഗം രാഹുവിന്റെ സ്വാധീനത്തേയും സൂചിപ്പിക്കുന്നു. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് മാത്രമല്ല ഗ്രഹണം ആരോഗ്യത്തെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നഷ്ടപ്പെട്ട പണം തിരികെക്കിട്ടുന്നതിന് യോഗം കാണുന്നു. പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. ഇത് ആരോഗ്യത്തേയും മികച്ചതാക്കും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ ലാഭവും നഷ്ടവും ഒരുപോലെ സംഭവിക്കാം. പലപ്പോഴും വീട്ടിലെ കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ പ്രശ്നത്തിലേക്ക് എത്തിക്കാം. ചെലവുകള്‍ കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു. പലപ്പോഴും പങ്കാളിയുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. ബിസിനസില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ദേഷ്യത്തോടെ എല്ലാ കാര്യത്തിലും ഇടപെടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടാവും. അത് അല്പം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ഗ്രഹണം ഗുണഫലങ്ങള്‍ നല്‍കും. എങ്കിലും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജോലിയില്‍ നിങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ കാര്യത്തിലും വിജയം നേടിയെടുക്കുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഗ്രഹണയോഗം പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും. അത് മാത്രമല്ല കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ പലപ്പോഴും പരാജയം സംഭവിക്കും. എല്ലാ കാര്യവും ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈഗ്രഹണ ദിനത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിന് യോഗം കാണുന്നു. കൂടാതെ തീര്‍ത്ഥയാത്രകള്‍ നടത്തുന്നത് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസവും ധൈര്യവും ഇന്ന് വര്‍ദ്ധിക്കും. കൂടാതെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സൗഹൃദം അനുകൂലമായി വരും. ഏത് കാര്യത്തിലും സുഹൃത്തുകളുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അത് മാത്രമല്ല നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പലപ്പോഴും പണമിടപാടുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗ്രഹണയോഗമാണ് ഫലം വരുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ദാമ്പത്യ ജീവിതം അത്ര സുഖകരമായിരിക്കില്ല. പങ്കാളിയുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു. ബിസിനസ്സില്‍ നിന്ന് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗ്രഹണത്തോടെ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അത് മാത്രമല്ല നിങ്ങളുടെ ബിസിനസ് പ്രതിസന്ധികള്‍ ഇരട്ടിയാവും. എങ്കിലും വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications
