Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam: ആഴ്ചാവസാനത്തില്‍ നേടുന്നവര്‍, ഇന്നത്തെ രാശിഫലം ഇവര്‍ക്കുള്ളതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ നിറയുന്ന സമയമാണ്.
ആഴ്ചാവസാനത്തിലേക്ക് കടക്കുമ്പോള്‍ ഡിസംബറിലെ ആദ്യ വെള്ളിയാഴ്ചയില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും ഇപ്രകാരം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ തേടി എത്തും. നിങ്ങളുടെ ജീവിതത്തെ പ്രധാന മാറ്റങ്ങളിലേക്ക് എത്തിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടാം. എല്ലാം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും നിസ്സാരമാക്കരുത്. അത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നാം. അതുകൊണ്ട് തന്നെ പലപ്പോഴും വിശ്രമം ആവശ്യമാണ്. നിസ്സാരമായി ഒരു കാര്യത്തേയും കണക്കാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യദിനമാണ് ഇന്നത്തെ ദിവസം. ജോലിയുടെ കാര്യത്തില്‍ മേലധികാരികളില്‍ നിന്ന് പ്രശംസ തേടി എത്തും. ആരോഗ്യം നിസ്സാരമല്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങളില്‍ സമത്വം നിലനിര്‍ത്താന്‍ ശ്രമിക്കണം. ജോലിയിലെ സമ്മര്‍ദ്ദം കുറയാന്‍ തുടങ്ങും. എന്നാല്‍ അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
വൃശ്ചികം
ഇ്ന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ അപ്രതീക്ഷിത തീരുമാനങ്ങള്‍ പല കാര്യത്തിലും സംഭവിക്കും. മാനസികമായ ആരോഗ്യം അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും., ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു
ഇന്നത്തെ ദിവസം ധനു രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പലപ്പോഴും പഠന കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു. പുതിയ അറിവുകള്‍ പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തു വെക്കുന്ന ദിവസം കൂടിയാണ്. എല്ലാം അനുകൂലമായി മാറുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി ചെയ്യുന്ന മേഖലയില്‍ പോലും കഠിനാധ്വാനം പരീക്ഷിക്കപ്പെടും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായി പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഏറ്റവും അനുകൂലമായ സമയം കൂടിയാണ് ഇന്ന്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഒട്ടും നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയി പല കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. വ്യക്തിപരമായി നിങ്ങളെ ബാധിക്കുന്ന അവസ്ഥകള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്



Click it and Unblock the Notifications
