Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: അപ്രതീക്ഷിത നേട്ടങ്ങള്‍ തേടിയെത്തും ദിനം: കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ നേട്ടങ്ങള്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അനുകൂലമായ മാറ്റങ്ങളാണ് ഏറ്റവും കൂടുതല്‍ പല രാശിക്കാരേയും കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ആരൊക്കെയാണ് സന്തോഷിക്കുന്നത്, ആരൊക്കെയാണ് മികച്ച് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം നേട്ടത്തിലേക്കും അതുപോലെ തന്നെ കോട്ടത്തിലേക്കും എത്തിക്കുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. എങ്കിലും നേട്ടങ്ങള്‍ നിരവധിയാണ് തേടി എത്തുന്നത്. അനുകൂലമായ പല മാറ്റങ്ങളും ഇന്ന് കാത്തിരിക്കുന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തില്‍ സാമ്പത്തിക സ്ഥിരതയ്ക്കുള്ള യോഗം കാണുന്നു. ജോലിയില്‍ ശ്രദ്ധിച്ചാല്‍ അത് വഴി ഉയര്‍ച്ചക്ക് സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ആദ്യ പകുതി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും അനാവശ്യ ആശങ്കകള്‍ക്ക് ചെവി കൊടുക്കരുത്. അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും പരമാവധി ഒഴിവാക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാം. ഐശ്വര്യപൂര്‍ണമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ വിധത്തിലുള്ള ചര്‍ച്ചകളും കരിയറില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ കടം വാങ്ങിയ പണവും കടം നല്കിയ പണവും തിരികെ കിട്ടുന്നതിനും കൊടുക്കുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ നല്‍കും. എന്നാല്‍ ഉച്ചക്ക് ശേഷം അത്ര ഗുണകരമായിരിക്കില്ല.സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. എങ്കിലും സാമ്പത്തിക സ്ഥിതി സ്ഥിരതയുള്ളതായിരിക്കും. അനാവശ്യ ഇടപെടലുകള്‍ ഒരു കാര്യത്തിലും നടത്തരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ആരോഗ്യ കാര്യത്തില്‍ വേണം. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കാം. അതോടൊപ്പം തന്നെ ശനിദോഷം അകലും, എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാം. കാത്തിരിക്കുന്നത് സമ്പത്തിന്റെ ഘോഷയാത്രയാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. എവിടേയും വിജയം കരസ്ഥമാക്കാം. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം യോഗം കാണുന്നു. തിരികെ കിട്ടാതിരുന്ന പണം പോലും കൈകളിലെത്തും. എല്ലാ അര്‍ത്ഥത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യവും മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ നടക്കുന്നു. കുടുംബത്തില്‍ കലഹവും പ്രശ്നങ്ങളും ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന്‍ സാധിക്കും. സന്തോഷകരമല്ലാത്ത സാഹചര്യങ്ങളെ പോലും സന്തോഷകരമാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് കഴിവുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ തേടി എത്തും. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തന്നെ സമ്പത്ത് വര്‍ദ്ധിക്കും. ആരോഗ്യത്തിന് മികച്ച മാറ്റവും ഇന്നത്തെ ദിവസം സംഭവിക്കാം. അതോടൊപ്പം ബിസിനസിലെ നേട്ടം അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഏത് പ്രശ്നത്തേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യസ്ഥിതി അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്ന ദിവസമാണ്. പണം കൈകാര്യം ചെയ്യുന്നതിനും മറ്റുള്ളവര്‍ക്ക് ദാനം നല്‍കുന്നതിനും സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറയുന്ന ദിവസമാണ്. അതോടൊപ്പം തന്നെ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. നിങ്ങളില്‍ ധനയോഗവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അതോടൊപ്പം ജീവിതത്തെ നേട്ടത്തിലേക്ക് എത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറ്റി മറിയ്ക്കുന്ന ദിവസമാണ് ഇന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
