Latest Updates
-
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ!
Rashiphalam: കരിയര്‍, സന്തോഷം, സമ്പത്ത്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇന്ന് അറിയേണ്ടത്
ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്ക് നിര്‍ണായകമാകും ആരൊക്കെ രക്ഷപ്പെടും എന്ന് നമുക്ക് നോക്കാം. ഇന്ന് ശ്രാവണ മാസത്തിലെ അവസാന വെള്ളിയാഴ്ച കൂടിയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങളുണ്ടാവുമെങ്കിലും ചിലരില്‍ അത് ദോഷഫലങ്ങള്‍ നല്കുന്നു.
ഇന്ന് രാവിലെ 5:13-ന് സൂര്യോദയവും വൈകുന്നേരം 6:09-ന് സൂര്യാസ്തമയവുമാണ്. ചന്ദ്രന് ഇന്ന് മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് മാറുന്ന സമയം കൂടിയാണ്. ഇത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും പല കാര്യങ്ങളിലും ജാഗ്രത പാലിക്കണം. ജലദോഷം, കഫക്കെട്ട് എന്നിവ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പലപ്പോഴും ഇന്നത്തെ ദിവസം അപ്രിയമായ സത്യങ്ങള്‍ പറയുന്നത് ശത്രുക്കളെ വര്‍ദ്ധിപ്പിക്കും. ഏകാന്തത മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദീര്‍ഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആഡംബര വസ്തുക്കളുടെ ബിസിനസ് നിങ്ങള്‍ക്ക് വിജയം കൊണ്ട് വരുന്നു. ദാമ്പത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം ചെറിയ ആശങ്കകളുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ചെറിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അപ്രിയ സത്യങ്ങള്‍ പറയുന്നത് പലരെയും അകറ്റിനിര്‍ത്തുന്നതിന് യോഗം കാണുന്നു. വരുമാനം ഗണ്യമായി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യത കാണുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസ് മാറ്റങ്ങള്‍ തേടി എത്തുന്നു. ഈ സമയം പലപ്പോഴും അത് തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധ്യതയുണ്ടാവുന്നു. അച്ഛന്റെ ആരോഗ്യം ആശങ്കയ്ക്ക് കാരണമാകുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല കരാറുകള്‍ പുതുക്കുന്നതിനുള്ള യോഗം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. പലപ്പോഴും പല ജോലികളും പൂര്‍ണമായി ചെയ്യുന്നതില്‍ തടസ്സമുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. പലപ്പോഴും പല വിധത്തിലുള്ള സന്തോഷ വാര്‍ത്ത തേടി എത്തും. ഉന്നത വിദ്യാഭ്യാസത്തില്‍ വിജയം നേടും. ജോലിസ്ഥലത്ത് സ്ഥലംമാറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഉത്തരവാദിത്വം പൂര്‍ണമായും ജോലിയുടെ കാര്യത്തില്‍ നിറവേറ്റുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹ ബന്ധം മികച്ചതാവുന്നു. ജോലിയുടെ കാര്യത്തില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. പ്രമോഷനൊപ്പം തന്നെ വരുമാനവനര്ദ്ധനവും ഉണ്ടാവുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം. പുതിയ ജോലി സാധ്യത നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രാഷ്ട്രീയത്തില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സ്ഥലംമാറ്റം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അത് കൂടാതെ പലപ്പോഴും ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജോലി സ്ഥലത്ത് അനുകൂലമായ അന്തരീക്ഷം നിലനില്ക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ രീതിയില്‍ ആശങ്കകള്‍ ഉണ്ടാവാം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ക്ക് സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധി യോഗത്തിന്റെ സ്വാധീനം നിങ്ങളെ തേടി എത്തുന്നു. ബിസിനസുമായി ബന്ധപ്പെട്ട് അനുകൂല മാറ്റങ്ങളുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള തര്‍ക്കങ്ങളുണ്ടാവും. വീട് പണി ആരംഭിക്കുന്നതിന് യോഗം കാണുന്നു. പലപ്പോഴും ഇന്നത്തെ ദിവസം ആരോഗ്യം ആശങ്കയ്ക്ക് ഇടയാക്കും. പാരമ്പര്യ ബിസിനസ്സില്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കാം. ആരോഗ്യം നിസ്സാരമല്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വത്ത് സമ്പാദനത്തിനുള്ള യോഗം കാണുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ജാഗ്രത പാലിക്കുക. വൈകാരികമായി ചെയ്യുന്ന കാര്യങ്ങളില്‍ പിന്നീട് ദു:ഖിക്കാന്‍ ഇടയുണ്ട്. പലപ്പോഴും ജോലി പുനരാരംഭിക്കുന്നതിന് സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications