Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam : ആരോഗ്യം, കരിയര്‍, ധനം ഇപ്രകാരം 12 രാശിക്കാര്‍ക്കും ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. നല്ലൊരു ശതമാനം ആളുകള്‍ക്കും ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഏറിയിരിക്കും. എന്നാല്‍ അത് എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് 12 രാശിക്കാരുടെ ഫലത്തില്‍ വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ എത്രത്തോളം ഗുണദോഷ ഫലങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോവുന്നതാണ് നിങ്ങളുടെ അന്നത്തെ ദിവസത്തെ പ്രതികൂലമായി ബാധിക്കുന്നത്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ വ്യത്യസ്തമാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് സാമ്പത്തിക സ്ഥിരതയുണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍. സാമ്പത്തിക മാറ്റങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്നത് സാമ്പത്തിക സ്ഥിരതയെ ബാധിക്കും. അത് ഗുണാനുഭവങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാം. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായി മാറുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നത് അറിഞ്ഞിരിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. ജോലിയില്‍ ഒരു തെറ്റും വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായി മാറുന്നു. അത് കൂടാതെ ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പക്ഷേ ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ അങ്കലാപ്പുണ്ടാവാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ഗുണാനുഭവങ്ങള്‍ ഒട്ടും നിസ്സാരമല്ല. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ മാറ്റങ്ങളില്‍ സാമ്പത്തിക നേട്ടം കാത്തിരിക്കുന്നു. അത് നിങ്ങള്‍ക്ക് രാജയോഗഫലങ്ങള്‍ കൊണ്ട് വരും. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമാക്കുന്ന ദിവസമാണ്. ഏതൊരു പ്രശ്നത്തേയും മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് ദേഷ്യം വരുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ അല്പം ശ്രദ്ധ വേണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലകോണില്‍ നിന്നായി അനുഗ്രഹം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. കൂടുതല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാം.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം രാജയോഗ സമാനമായിരിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ ആഗ്രഹപൂര്‍ത്തീകരണം സംഭവിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങളെല്ലാം പൂര്‍ത്തികരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി ഇന്നത്തെ ദിവസം നേട്ടങ്ങളിലേക്ക് കുതിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് സംഭവിക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അത് മാത്രമല്ല ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. കൂടാതെ ആരോഗ്യവും അനുകൂലമായിരിക്കും.



Click it and Unblock the Notifications
