Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഈ രാശിക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി എത്തും, ഇന്നത്തെ ദിവസം ബഹുകേമം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എത്രത്തോളമെന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം നിങ്ങളില്‍ ആര്‍ക്കൊക്കെ മാറ്റങ്ങളുണ്ടാവുന്നു, ആരൊക്കെ കഷ്ടപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
2025-ല്‍ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ എന്നും ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം. നിങ്ങളുടെ രാശിഫലം മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ ഗുണഫലങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ സാമ്പത്തിക നേട്ടവും തേടി എത്തും. ആരോഗ്യം മികച്ചതാവും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നു. സ്വസ്ഥതയോടെയും സമാധാനത്തോടേയും മുന്നോട്ട് പോവുന്നതിന് സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. പല വിധത്തിലുള്ള അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. വിചാരിച്ചത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മാനസികാരോഗ്യം വളരെ പ്രധാനമാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ ഇന്നത്തെ ദിവസം വീട് വിട്ട് നില്‍ക്കേണ്ടതായി വരുന്നു. ജോലിയില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യമായി ഓരോ കാര്യത്തിനും ഇടപെടരുത്. അത് കൂടുതല്‍ വെല്ലുവിളികളെ ഉണ്ടാക്കുന്നു. വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കണം എന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടായേക്കാം. പലപ്പോഴും മികച്ചഅനുഭവങ്ങള് ജീവിതത്തില്‍ ഉണ്ടാവാം. കാര്യങ്ങള്‍ പല തരത്തിലും അനുകൂലമായി വരും. ബിസിനസിലെ എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ ഗുണകരമായ പല മാറ്റങ്ങളും നല്കുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. കുടുംബത്തിന്റെ സ്വസ്ഥത വര്‍ദ്ധിക്കും. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ആദ്യ പകുതിയില്‍ മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. ഉത്തരവാദിത്വം വര്‍ദ്ധിക്കും.. അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഉത്തരവാദിത്വം നിറവേറ്റുന്നു. കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ ജീവിതത്തില്‍ തടസ്സങ്ങള്‍ക്ക് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി തീരുമാനം എടുക്കുന്നു. ഉദര സംബന്ധമായ രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ വരുന്ന മണിക്കൂറുകളില്‍ ഉണ്ടാവാം. പലപ്പോഴും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ ജോലിയില്‍ പ്രമോഷനുള്ള ഒരു സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവും ഇതോടനുബന്ധിച്ച് ലഭിക്കുന്നു. ജോലിയില്‍ വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളും ഇന്നത്തെ ഒരു ദിവസത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും.. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശീലിക്കും. ജോലിയില്‍ സന്തോഷവും അഭിമാനവും വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
