Rashiphalam: കരിയറും, ധനവും സമ്പത്തും ഈ രാശിക്കാരില്‍ ഇന്ന് ഭദ്രം: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസത്തില്‍ ഗ്രഹ- രാശിമാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. ഓരോ രാശിചിഹ്നവും വ്യത്യസ്തമായ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. ഇന്നത്തെ ദിവസം 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം എപ്രകാരം മുന്നോട്ട് പോവുന്നു എന്നതിനെക്കുറിച്ചും വായിക്കാം.

Daily Horoscope Malayalam
Photo Credit: Wise Generated

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
ഇന്ന് മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ദിവസമാണ്. കൂടാതെ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കായി നടപടികള്‍ കൈക്കൊള്ളുന്ന ദിവസം കൂടിയാണ്. എന്നാല്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസമാണ്.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇന്ന്, ഇടവം രാശിക്കാര്‍ക്ക് അവരുടെ സന്തോഷം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. കലാപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം പ്രത്യേകതയുള്ളതാക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാവും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം ശക്തം.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. എങ്കിലും അവസാന നിമിഷത്തില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളില്‍ നിന്നും പിന്‍വാങ്ങേണ്ടി വരും. ജോലിയില്‍ മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവും. ശാരീരികാരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാഹസികമായിരിക്കും പല കാര്യങ്ങളും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. എങ്കിലും അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തില്‍ കാര്യങ്ങള്‍ മികച്ചതായി മാറുന്ന ദിവസമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് പ്രധാന മാറ്റങ്ങള്‍ സംഭവിച്ചേക്കാം. സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് നിങ്ങള്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും. എന്നാല്‍ നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യാന്‍ എന്നുള്ളത് ശ്രദ്ധിക്കണം.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ബന്ധുക്കള്‍ തേടി വരും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് ദു:ഖത്തിലേക്ക് എത്തും. അമിതമായി ഒരു കാര്യത്തേയും വിശകലനം ചെയ്യരുത്. സാമ്പത്തിക പുരോഗതിയില്‍ നിങ്ങള്‍ മുന്നിലായിരിക്കും. മറ്റുള്ളവര്‍ക്കൊപ്പം എത്തുന്നതിനായി നിങ്ങള്‍ മത്സരിക്കുന്നു ഇന്നത്തെ ദിവസം.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം ഇന്ന് മാറി മറിയുന്നസമയമാണ്. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന ദിവസമാണ്. ആരോഗ്യ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ദിവസമാണ്. വ്യക്തിഗത താല്‍പ്പര്യങ്ങള്‍ ഇന്നത്തെ നിങ്ങളെ ദിവസത്തെ മാറ്റി മറിയ്ക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതാക്കാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കാം. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാവുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. സര്‍വ്വസൗഭാഗ്യത്തോടേയും നിങ്ങള്‍ ജീവിക്കുന്ന ഒരു ദിനമാണ് ഇന്നത്തെ ദിവസം.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് തേടി എത്തുന്നത്. പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കും ഇതില്‍ സ്ഥാനമുണ്ട്. പ്രശ്‌നപരിഹാരത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്കൊപ്പം ഇന്നുണ്ടാവുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കാം.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തും. അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നതിന് സാധിക്കും. ഭാവി സുരക്ഷിതമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആകര്‍ഷണീയത വര്‍ദ്ധിക്കും. കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, January 20, 2025, 5:30 [IST]
X
Desktop Bottom Promotion