Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
Rashiphalam: ഇന്ദ്രയോഗമാണ് ഗ്രഹങ്ങള്‍ നല്‍കുന്നത്, നിസ്സാരമല്ല ഇന്നത്തെ ദിനം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു ദിവസമാണ് വരാന്‍ പോവുന്നത്. ഗുണദോഷ സമ്മിശ്രമാണെങ്കില്‍ പോലും അതില്‍ ദോഷഫലങ്ങള്‍ വളരെ കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
നിങ്ങളുടെ ഇന്ന് അതായത് 2025 ജനുവരി 13 എപ്രകാരം കടന്നു പോവുന്നു എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍ എന്നിവയെ എല്ലാം തന്നെ നമുക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതില്‍ തന്നെ ഇന്ദ്രയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. അതിന് കാരണമാകുന്നതാകട്ടെ സൂര്യനും. തിങ്കളാഴ്ച ദിനമാകുന്നത് കൊണ്ട് തന്നെ സൂര്യന്റെ മാറ്റങ്ങളില്‍ പലതും അനുകൂലമായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ആരോഗ്യം പോലും മികച്ച അവസ്ഥയിലായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കൂടാതെ ജോലിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് വഴി അത് നിങ്ങള്‍ക്കും ഗുണപ്രദമായി മാറും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രണയിക്കുന്നവര്‍ക്കും മികച്ച ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും വന്നു ചേരുമെങ്കിലും അവയുടെ കാഠിന്യം വളരെ കുറവായിരിക്കും. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കും. ആരോഗ്യം അതുകൊണ്ട് തന്നെ കരുതിയിരിക്കണം. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. അശ്രദ്ധയാണ് എല്ലാത്തിനും വഴി വെയ്ക്കുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. മാത്രമല്ല ഏത് മേഖലയിലും വിജയം കൈപ്പിടിയിലാവും. ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എപ്പോഴും ഏത് കാര്യവും കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെയാണ്. അതിന്റെ ഫലവും ഇവരില്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യത്തിലും ഇത് പാലിക്കണം. സാമ്പത്തികം മികച്ചതായിരിക്കും. പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അല്ലാത്ത പക്ഷം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. സംസാരത്തില്‍ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പ്രത്യേകതകള്‍ എല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തും. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരായി ഒരു കാര്യത്തേയും കണക്കാക്കരുത്. അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല കാര്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യമുള്‍പ്പടെയുള്ള പല കാര്യങ്ങളും മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഇന്ദ്രയോഗത്തിന്റെ സ്വാധീനം വളരെ കൂടുതലായിരിക്കും. പലപ്പോഴും സംഭവിക്കുന്ന മാറ്റങ്ങളെ അനുകൂലമാക്കിയെടുക്കുന്നതിന് വരെ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കുന്നു. രാജയോഗസമാനമായ ജീവിതം നയിക്കാന്‍ യോഗം കാണുന്നു. സൂര്യദേവന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവാം. സാമ്പത്തികമായി മികച്ച സമയമായതിനാല്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല ഗുണാനുഭവങ്ങളും ജീവിതത്തില്‍ വരുന്നു. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം . കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളും സംഭവിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നതായിരിക്കും, അത് മാത്രമല്ല ഇന്ദ്രയോഗ ഫലമായി ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അത് കൃത്യമായി നിറവേറ്റുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജോലിയില്‍ പ്രശസ്തിയും അംഗീകാരവും തേടി എത്തും. ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. കൂടാതെ ചെയ്യുന്ന ജോലികളെല്ലാം തന്നെ വളരെയധികം ആത്മാര്‍ത്ഥതയോടെ ചെയ്യുന്നതിനും സാധിക്കും. അതോടൊപ്പം ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതിനുള്ള അനുകൂല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
