Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഇന്ന് രാജയോഗത്തില്‍ ആറാടുന്നവര്‍, ഇന്നത്തെ ഉദയം നിങ്ങളുടെ തലവര മാറ്റും
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അതുകൊണ്ട് തന്നെ സന്തോഷകരമായ പല മാറ്റങ്ങളും സങ്കടകരമായ മാറ്റങ്ങളും സംഭവിക്കുന്നു. ഗ്രഹ-രാശിമാറ്റം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കും. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമാണ് ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നത്. സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. രാജയോഗ സമാനമായ ഫലമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങള്‍ക്കും യാത്രകള്‍ നടത്തേണ്ടി വരും. സഹോദരന്‍മാരുടെ കാര്യത്തില്‍ അധിക ഇടപെടലുകള്‍ നടത്തരുത്. മാനസികാരോഗ്യം ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവും. അത് പലപ്പോഴും ജീവിത്തെത കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ക്കായി പരിശ്രമിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. രോഗാവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനാവശ്യ വിവാദങ്ങള്‍ അശ്രദ്ധ മൂലം ഉണ്ടാവാം. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ബിസിനസില്‍ ധനലാഭത്തിന് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം, ആവശ്യത്തിന് വിശ്രമം അനിവാര്യമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൗഹൃദത്തില്‍ ഭിന്നതയുണ്ടാവാം. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വാഹനയോഗം കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍പരമായ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. യാത്രകള്‍ ഫലവത്താവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനാവശ്യ ചിലവുകള്‍ വന്ന് ചേരും. ബന്ധുമിത്രാദികളെ കണ്ട് മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും ഇല്ലാതാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ പക്ഷേ അനുകൂലമായിരിക്കും. ദാമ്പത്യത്തില്‍ ഭിന്നതയ്ക്ക് സാധ്യത. വാഹനയോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗസമാനമായ പല ഫലങ്ങളും ഉണ്ടാവുന്നു.സമ്പത്തും ഐശ്വര്യവും ഇവരെ തേടി വരും. ആരോഗ്യ പ്രതിസന്ധികള്‍ പാടേ അകലും. അനുകൂലമായ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തും, കടബാധ്യതകള്‍ അകലുകയും സമ്പാദ്യത്തിലേക്ക് ചുവട് വെക്കുകയും ചെയ്യും. വാഹന ഉപയോഗം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന പുലരിയില്‍ വിദേശജോലിക്കായുള്ള ശ്രമം വിജയം കാണും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. സൗഹൃദത്തില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കാനുള്ള യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വീട് പണി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ അലട്ടും. എങ്കിലും ഗുണപ്രദമായ മാറ്റങ്ങള്‍ ആവോളം തേടി എത്തും. ജോലിയില്‍ നിയമന ഉത്തരവുകള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും വീട്ടിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. എങ്കിലും അനാവശ്യ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത പൂര്‍ണമായും ഉപേക്ഷിക്കണം. ആശങ്കകള്‍ക്ക് വിടനല്‍കുന്നതോടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിറയും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications