Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഫെബ്രുവരി 1-ന് ഐശ്വര്യം പടി കയറി വരുന്നവര്‍ ഇവരാണ്, ഇന്നത്തെ സമ്പൂര്‍ണ ഫലം
ഇന്ന് ഫെബ്രുവരി 1, ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതില്‍ തന്നെ പ്രതികൂല മാറ്റങ്ങളും തേടി എത്തുന്ന ദിനം കൂടിയാണ്. എന്നാല്‍ വരുന്ന മണിക്കൂറുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്.
കരിയര്‍, ധനം, സാമ്പത്തികം, സന്തോഷം, ദാമ്പത്യം എന്നിവയെല്ലാം എപ്രകാരമാണ് എന്നത് നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ്. കൂടുതല്‍ അറിയുന്നതിനും മേടം മുതല്‍ മീനം വരെയുള്ള മാറ്റങ്ങളെ തിരിച്ചറിയുന്നതിനും നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അവയെല്ലാം തന്നെ അനുകൂലമായിരിക്കുന്നതിനും ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യവും മികച്ചതായിരിക്കും. പ്രൊഫഷണല്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
ഇടവം
ഇടവം രാശിക്കാരില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. സന്തോഷകരമായ മാറ്റങ്ങള്‍ ഫെബ്രുവരി തുടക്കത്തില്‍ നിശ്ചയിക്കപ്പെടുന്നു. ഏറ്റവും മികച്ച മാറ്റങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സന്തോഷത്തിന്റെ അതിരുകള്‍ നിശ്ചയിക്കപ്പെടുന്നതല്ല എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യരുത്. സന്തോഷകരമായ പല കാര്യങ്ങളും അശ്രദ്ധ മൂലം സങ്കടത്തിലേക്ക് വഴി വെക്കുന്നു. പണം ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. നിസ്സാരമായി കാണുന്ന പല കാര്യങ്ങളും നിസ്സാരമായിരിക്കില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട പല സംഭവങ്ങളും ഇന്ന് കാത്തിരിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസം തന്നെയാണ്. എങ്കിലും ആലോചിച്ച് തീരുമാനിച്ച് മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് ഉണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങളില്‍ നിങ്ങള്‍ കുലുങ്ങും. അത് പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികളെ എപ്രകാരം തരണം ചെയ്യണം എന്നതിനെ ആശ്രയിച്ചായിരിക്കും. എങ്കിലും പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഐശ്വര്യ ദേവത കടാക്ഷിക്കുന്ന ദിവസമാണ്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. അനുകമ്പയും ദയയും വര്‍ദ്ധിക്കും. ജീവിതം സന്തോഷത്തിലാറാടുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം, സാമ്പത്തികസ്ഥിതി അതിശക്തമായിരിക്കും. ആരോഗ്യവും മികച്ചതാണ്. സന്തോഷകരമായ പല മാറ്റങ്ങളും മംഗള കര്‍മ്മങ്ങളും കുടുംബത്തില്‍ നടക്കുന്നു. നിസ്സാരമെന്ന് കരുതിയ പല കാര്യങ്ങളും മികച്ച നിലയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ അവരുടെ ജീവിതം മാറി മറിയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ നിസ്സാരമെന്ന് കരുതുന്ന ചെറിയ കാര്യങ്ങള്‍ പോലും ഗുണാനുഭവങ്ങള്‍ നല്കുന്നു. ഒരിക്കലും നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് മോശമായി നിങ്ങള്‍ക്ക് ആലോചിക്കേണ്ടി വരില്ല. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും നടക്കുന്നു. അനുഗ്രഹങ്ങളുമായി നവഗ്രഹങ്ങള്‍ എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തെ പോലും മാറ്റി മറിയ്ക്കുന്ന തീരുമാനങ്ങള്‍ ഇന്നത്തെ ദിവസം എടുക്കാന്‍ സാധിക്കും. മന:പ്പൂര്‍വ്വം പല കാര്യങ്ങളും മറന്ന് കളയുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ ആഘോഷമാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആനുകൂല്യങ്ങളും വരുമാനവും പല കോണില്‍ നിന്നും വര്‍ദ്ധിക്കും. ശ്രദ്ധയോടെ ആരോഗ്യം കൈകാര്യം ചെയ്യണം എന്നതാണ് .
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമാക്കരുത്. കാരണം നിങ്ങളുടെ ജീവിതത്തെ പോലും മാറ്റി മറിയ്ക്കാന് സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്ന സമയമാണ്. അനുകൂലമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും അതിനെയെല്ലാം കരുതിയിരിക്കണം എന്നതാണ് പ്രധാന കാര്യം. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതില്‍ ആനന്ദം മാത്രം കണ്ടെത്താന്‍ ശ്രദ്ധിക്കരുത്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം ചെറിയ രീതിയില്‍ അണുബാധകളും രോഗാവസ്ഥകളും പിടികൂടാം. പലപ്പോഴും ആഗ്രഹിച്ച സമയത്ത് ഏറ്റെടുത്ത ജോലി ചെയ്ത് തീര്‍ക്കാന്‍ സാധിക്കണം എന്നില്ല. അത് നിങ്ങളെ കൂടുതല്‍ വിഷമിപ്പിച്ചേക്കാം. എങ്കിലും നിങ്ങളുടെ പരമാവധി നിങ്ങള്‍ ശ്രമിക്കും. അത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications