Latest Updates
-
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ!
Rashiphalam: ധനലാഭം, കര്‍മ്മരംഗത്ത് നേട്ടം: ജനുവരി 29 ഇവര്‍ക്ക് നല്‍കുന്നത് രാജയോഗം- ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം. അതിലുപരി ഓരോ മേഖലയിലും നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഓരോ ദിവസത്തേയും ഗ്രഹ-രാശി മാറ്റങ്ങള്‍ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ധനം, സമ്പത്ത്, കരിയര്‍, ജോലി, ദാമ്പത്യം, കുടുംബം എന്നിങ്ങനെ ഓരോ മേഖലയിലേയും മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാം. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലം ഇപ്രകാരമാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്ത് ഉയര്‍ച്ചയും ധനനേട്ടവും ഉണ്ടാവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനപരമായ ഇടപാടുകള്‍ മാത്രം അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. സഹോദരര്‍ക്ക് വളരെയധികം അനുകൂലമായ സമയമാണ് ഉണ്ടാവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സമ്പത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ യാത്രകളെല്ലാം തന്നെ ഫലവത്താവുന്നു. സൗഹൃദത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ ഉപയോഗിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേതൃത്വ ഗുണം വര്‍ദ്ധിക്കുന്നു. കടം വാങ്ങുന്നതും കൊടുക്കുന്നതും അത്ര നല്ലതല്ല. അത് അല്പം സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കും. അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കും. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. പലപ്പോഴും ഉന്മേഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കോടതി സംബന്ധമായി അനുകൂല ഫലം ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ജോലിയില്‍ എല്ലാ വിധത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സന്തോഷകരമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പ്രാര്‍ത്ഥനയും വഴിപാടുകളും ഫലം കാണും. സന്തോഷകരമായ കുടുംബജീവിതമാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ പ്രീതി പിടിച്ച് പറ്റുന്നതിന് സാധിക്കും. സര്‍ക്കാര്‍ ജോലിയില്‍ മാറ്റങ്ങള്‍ വരും. അനുകൂല ഭാവത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാവും. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. അനുകൂലമായ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് ഐശ്വര്യം കൊണ്ട് വരും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സൗഹൃദത്തില്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത ചില മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കപ്പെടും. പലപ്പോഴും നിങ്ങളോട് പലര്‍ക്കും അസൂയ തോന്നാം. ആരോഗ്യം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗുണദോഷപ്രദമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ പല വിധത്തിലും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. ഇത് സാമ്പത്തിക പ്രതിസന്ധികളിലേക്ക് എത്തിക്കും. പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കി പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം വിചാരിച്ചത് പോലെ നടക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. ജോലിയില്‍ അപ്രതീക്ഷിത മാറ്റത്തിന് സാധ്യത. സന്തോഷകരമായ പല നേട്ടങ്ങളും ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരും. ജീവിതത്തിലെ നേട്ടങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. ആരോഗ്യസ്ഥിതി നിസ്സാരമാക്കരുത്. എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയിരിക്കണം എന്നില്ല. എങ്കിലും ഗുണഫലങ്ങള്‍ ധാരാളമുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications