Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
Rashipalam: മാറ്റങ്ങള്‍ അവസരങ്ങളാക്കുന്നവര്, ഇന്നത്തെ ദിവസം അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഇന്ന് സംഭവിക്കാം. ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ്, ദോഷഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീം വരെയുള്ള 12 രാശിക്കാരെക്കുറിച്ചും അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കും. നിക്ഷേപം മികച്ചതായിരിക്കും. യാത്രകളില്‍ പലതും വിജയിക്കും. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശത്രുക്കള്‍ വര്‍ദ്ധിക്കും. ബന്ധങ്ങളില്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുരോഗതിയും നേട്ടവും തേടി എത്തും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം യാത്ര നടത്തേണ്ടതായി വരുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. നിരവധി യാത്രകള്‍ സാമ്പത്തിക നേട്ടം കൊണ്ട് വരും. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. കൂടാതെ ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എല്ലാം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവും. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്യാന്‍ സാധിക്കും. ബിസിനസ് കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുമെങ്കിലും ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവും. പലപ്പോഴും ജോലിയില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കൂടാതെ പ്രണയബന്ധങ്ങളില്‍ അനുകൂല സമയമാണ്. ജോലിയില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിച്ചേക്കാം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നല്ല പുരോഗതി സ്വന്തമാക്കാന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. സാമൂഹ്യ രംഗത്ത് നിങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ അലട്ടാം. ആരോഗ്യം ശ്രദ്ധിക്കണം. കാര്യങ്ങള്‍ ഒന്നും തന്നെ നിസ്സാരമായി കണക്കാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ദാമ്പത്യത്തില്‍ വിശ്വാസ്യത നിലനിര്‍ത്തണം. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ പണം പല കോണില്‍ നിന്നും നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സഹപ്രവര്‍ത്തകര്‍ ജോലിയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കും. ചെലവുകള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. പ്രൊഫഷണല്‍ മികവില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നു. ബന്ധങ്ങള്‍ മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക ലാഭം നേടുന്നതിന് വേണ്ടി കുറുക്ക് വഴികള്‍ തേടരുത്. പലപ്പോഴും ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.
മീനം
മീന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മാര്‍ത്ഥത വളരെ കൂടുതലായിരിക്കും. നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. ഇത് വഴി സാമ്പത്തിക നേട്ടം തേടി എത്തും. കുട്ടികളുടെ പെരുമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. എങ്കിലും അശ്രദ്ധ കാണിക്കരുത് ഒരു കാര്യത്തിനും. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications