Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഭാഗ്യത്തേരേറി ഇവര്‍: തലയിലെഴുത്തില്‍ ഭാഗ്യം മാത്രം യോഗമുള്ളവര്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ച് മേടം, മിഥുനം , ചിങ്ങം തുടങ്ങിയ രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജീവിതത്തില്‍ അനുകൂലമായ പല ഘട്ടങ്ങളിലൂടെ നിങ്ങള്‍ കടന്ന് പോവുന്നു.
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉള്ളതെന്നും നമുക്ക് നോക്കാം. ഇന്നത്തെ 12 രാശിക്കാരുടേയും സമ്പൂര്‍ണ ഗുണഫലം നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ എല്ലാ ജോലികളും കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ക്ക് പേര് കേട്ട ദിവസമായിരിക്കും. അതുപോലെ തന്നെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സഹായം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. ദാമ്പത്യ ജീവിതവും സാമ്പത്തിക ജീവിതവും മികച്ചതായിരിക്കും.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ദിനമാണ്. എങ്കിലും ഏത് കാര്യത്തിലും വളരെയധികം ക്ഷമയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജോലിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുകുയം നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ സംഭവിക്കും. കൂടാതെ ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹായം വര്‍ദ്ധിക്കും. പൊതുവേ ഗുണഫലങ്ങള്‍ നിറയുന്ന ഈ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ക്കും ഏറ്റവും അനുകൂലമാണ്. അതോടൊപ്പം തന്നെ ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ ദാമ്പത്യം ഉണ്ടാവും. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ മികച്ചത് നല്‍കാന്‍ സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണാനുഭവങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. അനുകൂല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പുതിയ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അംഗീകാരങ്ങള്‍ തേടി എത്തും. സാമ്പത്തികം ഏറ്റവും അനുകൂലമായ സമയമാണ്.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നിര്‍ണായകമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ പിശകുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ജോലി രണ്ടുതവണയെങ്കിലും ആലോചിച്ച ശേഷം വേണം ചെയ്യുന്നതിന്. കൂടാതെ പ്രശ്‌നങ്ങളെല്ലാം തന്നെ കൃത്യമായി പരിഹരിക്കാന്‍ സാധിക്കും. അനാരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സാധ്യത കൂടുതലാണ് എന്നത് മാത്രമാണ് ഈ ദിവസത്തെ പ്രശ്‌നം.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യം നിസ്സാരമല്ല. അനാവശ്യ കാര്യങ്ങളില്‍ വാദിക്കരുത്. കൃത്യമായ ഇടപെടലിലൂടെ സംഘര്‍ഷത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സ്ഥിരോത്സാഹം ആവശ്യമുള്ള പല സാഹചര്യങ്ങളിലും അറിഞ്ഞ് പെരുമാറണം. പലപ്പോഴും വെല്ലുവിളി നിറഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മികച്ച് നില്‍ക്കും. മേലുദ്യോഗസ്ഥരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് കരിയറില്‍ നേട്ടങ്ങള്‍ കൊണ്ട് വരും.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവാം. ജോലിയിലും അനുകൂല സമയമാണ്. അശ്രദ്ധ പക്ഷേ നിങ്ങളെ പെടാപാടിലാക്കും. അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. പഠന കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ പ്രധാന മാറ്റം ഉണ്ടാവുന്ന സമയമാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ജോലിയില്‍ നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സമാധാനം നിറയുകയും സന്തോഷം നിറയുകയും ചെയ്യുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും നിങ്ങളെ മോശമായി ബാധിക്കുകയില്ല. കരിയറിലെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications