Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: സൗഭാഗ്യയോഗം വെറും യോഗമല്ല, ഫലം സുനിശ്ചിതം: ഞായറാഴ്ച സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇന്നത്തെ ദിവസം സൗഭാഗ്യയോഗം രൂപം കൊള്ളുന്നു. അത് നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ആരോഗ്യവും സമ്പത്തും കരിയറും എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ സംഭവിക്കുന്ന സൗഭാഗ്യയോഗം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഫലങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സഹായിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ സൗഭാഗ്യയോഗത്തിന്റെ സ്വാധീനം നിങ്ങളെ പല വിധത്തില്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. ആരോഗ്യകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ സന്തോഷ സൗഭാഗ്യവും നിറയുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ആനുകൂല്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടവും ഉണ്ടാവും. വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഒരു ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ എല്ലാ നേട്ടവും അശ്രദ്ധ മൂലം നഷ്ടത്തിലേക്ക് എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഞായറാഴ്ച ദിവസമായ ഇന്ന് സംഭവിക്കും.. ആഗ്രഹം പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സന്തോഷകരമായ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം വാങ്ങുന്നതും കൊടുക്കുന്നതും പക്ഷേ അല്പം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഇന്നത്തെ ദിവസം കാരണമാകുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. അത് എല്ലാ അര്‍ത്ഥത്തിലും അനുകൂലമായി മാറുന്നതിനുള്ള സമയമാണ്. പക്ഷേ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചെറിയ അശ്രദ്ധ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. എല്ലാ തരത്തിലും പ്രശ്നങ്ങളെ നേരിടുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാഹചര്യങ്ങളില്‍ പലതും അനുകൂലമായിരിക്കും. എല്ലാ തരത്തിലും നിങ്ങള്‍ വിജയം കരസ്ഥമാക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക അഭിവൃദ്ധിയുണ്ടായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും സന്തോഷകരമല്ലാത്ത പല കാര്യങ്ങളും സംഭവിക്കാം. എന്നാല്‍ ചില കാര്യങ്ങളില്‍ പോസിറ്റീവിറ്റി നിറഞ്ഞ് നില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരതയുണ്ടാവുകയില്ല. അത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഒരുമിച്ച് വരുന്നു.
ധനു
ധനു രാശിക്കാരില്‍ കാലങ്ങളായി നടക്കാത്ത പല കാര്യങ്ങളും നടക്കുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. നിര്‍ത്തി വെച്ചിരുന്ന ജോലി പുനരാരംഭിക്കും. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. സാഹചര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്.
മകരം
മകരം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബന്ധുക്കളുടെ ആരോഗ്യം അല്പം പ്രതിസന്ധിയിലാവും. പലപ്പോഴും അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ അതിനെ നിസ്സാരവത്കരിച്ചാല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നില്ല.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എങ്കിലും സന്തോഷകരമായ സമയവും ദു:ഖകരമായ സമയവും ഒന്നിച്ച് ചേരുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവും. അതിനെ ആദ്യം പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications