Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ധനനേട്ടം, സ്ഥാനക്കയറ്റം, ദാമ്പത്യ സന്തോഷം : ഇന്നൊരു ദിവസം ഈ രാശിക്ക് രാജയോഗം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നതാണ്. അതിലുപരി ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ ഏറ്റക്കുറച്ചിലുകളാണ് സംഭവിക്കുന്നത് എന്നും നോക്കാം. കാത്തിരിക്കുന്ന രാശിഫലത്തില്‍ ഇന്ന് മികച്ച് നില്ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്താണ് കരുതിയിരിക്കേണ്ടത് എന്നും വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. കൂടാതെ തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയില്‍ സ്ഥാനക്കയറ്റം സംഭവിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിന് സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കാര്യതടസ്സവും സാമ്പത്തിക നഷ്ടവും ഉണ്ടാവുന്ന ഒരു ദിവസമാണ്. പലപ്പോഴും അലച്ചിലും പ്രതിസന്ധികളും ജോലിയുടെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്താം. സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കും ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ദാമ്പത്യത്തില്‍ അകല്ച്ചയുണ്ടാവാം. ശ്രദ്ധിച്ച് പണം ചിലവാക്കണം. അല്ലാത്ത പക്ഷം വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ പാടുപെടും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അകന്ന് പോസിറ്റീവ് മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മുന്നോട്ട് പോവുന്ന ഓരോ ചുവടിലും അത് നിങ്ങള്‍ക്ക് മനസ്സിലാവുന്നു. മത്സരപ്പരീക്ഷകളില്‍ പ്രതീക്ഷിക്കാത്ത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ജീവിതം മാറി മറിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാരില്‍ പ്രതികൂല സമയമാണ് ഇന്ന് ഗ്രഹ-രാശിമാറ്റങ്ങള്‍ നല്‍കുന്നത്. ആഗ്രഹിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍ അത് ഇരട്ടി സന്തോഷം നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും സുവര്ണാവസരങ്ങള് നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമാണ് മുന്നോട്ടുള്ള ഓരോ ചുവടും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും കരുതലോടെ മുന്നോട്ട് നീങ്ങണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഇന്നത്തെ ദിവസം സാധിക്കു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അതിസങ്കീര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ നിലനില്ക്കുന്നു. അതിനെ തരണം ചെയ്ത് മുന്നോട്ട് പോവുക എന്നതാണ് ഏറ്റവും വലിയ കാര്യം. അല്ലെങ്കില്‍ പലതിനേയും നേരിടുന്നതില്‍ നിങ്ങള്‍ക്ക് ഭയമുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നു. അനുകൂലമായ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന സമയമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്നു. അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
കുംഭം രാശി
കുംഭം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചാണ് ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നത്. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ശ്രദ്ധയോടെ വീക്ഷിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനം വളരെയധികം പ്രധാനപ്പെട്ടതാണ്.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതികൂലാവസ്ഥകള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന ഒരു ദിവസമാണ് ഇന്ന്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ വലിയ വിജയത്തിലേക്ക് വരെ എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു. എങ്കിലും എപ്പോഴും അല്പം കൂടുതല്‍ ശ്രദ്ധ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
