Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: ഇന്നത്തെ ദിവസം കടന്ന് കിട്ടാന്‍ പാടുപെടുന്നവര്‍: ഈ രാശിക്കാര്‍ക്ക് അതീവശ്രദ്ധ വേണം
ഇന്നത്തെ രാശിഫലം നോക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഗുണഫലങ്ങളും അതോടൊപ്പം ഉണ്ടാവുന്നു. എങ്കിലും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങളുണ്ടാവുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്ന് ഡിസംബര്‍ 2, ജ്യോതിഷപ്രകാരം 12 സൂര്യ രാശിക്കും ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളാണ് വരാന്‍ പോവുന്നത് എന്നതിനെക്കുറിച്ചും ആരൊക്കെ കരുതിയിരിക്കണം എന്നതിനെക്കുറിച്ചും വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നു. കൂടാതെ കഠിനാധ്വാനം ചെയ്താലും പലപ്പോും അത് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ നല്‍കണം എന്നില്ല. അത് മാത്രമല്ല വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കും വളരെയധികം ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം. സാമ്പത്തികം പ്രതിസന്ധിയിലാവും. ആരോഗ്യം ശ്രദ്ധിക്കണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയ ബിസിനസുമായി ബന്ധപ്പെട്ട് പോസിറ്റീവായ പല നേട്ടങ്ങളും ജീവിതത്തെ കാത്തിരിക്കുന്ന ദിവസം കൂടിയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും ഇന്നത്തെ ദിവസം ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആശുപത്രി വാസത്തിലേക്ക് എത്തിക്കാം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പണം കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കലും അശ്രദ്ധ പാടില്ല. അത് കൂടുതല്‍ പ്രതിസന്ധികൡലേക്ക് നയിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏത് മേഖലയിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സൗഹൃദങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമൂഹ്യപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. സാമ്പത്തികം മികച്ചതാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എപ്പോഴും ഏത് കാര്യവും കൈകാര്യം ചെയ്യുന്നത് വളരെയധികം ക്ഷമയോടെ വേണം. അല്ലാത്ത പക്ഷം അത് സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ആരോഗ്യ കാര്യത്തിലും ഇത് പാലിക്കണം. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ ഉണ്ടാവാം. സഹപ്രവര്‍ത്തകരോടൊപ്പം സംസാരിക്കുന്നതില്‍ പോലും ശ്രദ്ധ ചെലുത്തണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ഇന്നത്തെ ദിവസത്തെ പ്രത്യേകത അത്ര മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവം. ഇന്നത്തെ ദിവസം ഒരു തരത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സാധിക്കുന്നു. സന്തോഷകരമായ എല്ലാ നേട്ടങ്ങളും തേടി എത്തുന്നു. ജീവിതം പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധിയും വേട്ടയാടുന്നില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായിരിക്കും. ജോലിയില്‍ അനുകൂലനേട്ടങ്ങള്ക്ക് സാധ്യത. ബിസിനസിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തികമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ ലാഭം ലഭിക്കുന്നു. കൂടാതെ വരുന്ന മണിക്കൂറുകളില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ചതാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദിവസമായിരിക്കും. എന്നാല്‍ അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും വരുന്ന മണിക്കൂറുകളില്‍ നേരിടേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. മാനസിക സമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും. ഏത് കാര്യവും ഉത്സാഹാത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ജോലിയില്‍ പ്രശസ്തിക്ക് സാധ്യത കാണുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും ജോലികളെല്ലാം തന്നെ വളരെയധികം ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ജീവിതശൈലി രോഗങ്ങള്‍ പലപ്പോഴും ബാധിക്കാനിടയുണ്ട്. അതിനെ കരുതിയിരിക്കണം. രോഗാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications