Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ചന്ദ്രാതിയോഗം നിസ്സാരമല്ല, ഇന്ന് ഭാഗ്യത്തിന്റെ കുതിച്ച് ചാട്ടം ഇവര്‍ക്കൊപ്പം
ഇന്ന് മാര്‍ച്ച് 18, ഇന്നത്തെ ദിവസം ചന്ദ്രന്, ശുക്രന് എന്നീ ഗ്രഹങ്ങള്‍ തുലാം രാശിയില്‍ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണഫലങ്ങളും കാത്തിരിക്കുന്നു. പലപ്പോഴും ശുഭയോഗങ്ങളുടെ ഒരു കൂട്ടം തന്നെയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഇത് ഈ ദിവസത്തിന്റെ പ്രത്യേകതകള്‍ ഇരട്ടിയാക്കും എന്ന് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും പല രാശിക്കാര്‍ക്കും പ്രദാനം ചെയ്യുകയും ചെയ്യുന്നു. സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ചന്ദ്രാതിയോഗം രൂപംകൊള്ളുന്ന ദിവസം കൂടിയാണ്.
ധൈര്യത്തോടെ ഏത് പ്രശ്നത്തേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നതിനും നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാധിക്കുന്നു. അത് മാത്രമല്ല ഹനുമാന് സ്വാമി നിങ്ങളുടെ തലയില്‍ കൈവെച്ചനുഗ്രഹിക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. കൂടാതെ സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ മികച്ചതാവുകയും ചെയ്യുന്നു. അത് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനമാറ്റവും ലഭിക്കുന്നു. അപേക്ഷിച്ച കാര്യങ്ങള്‍ക്കെല്ലാം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ ഗുണാനുഭവങ്ങളാക്കി മാറ്റാവുന്നതാണ്. ഇത് ഐശ്വര്യത്തിലേക്കും സമ്പത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗ സമാനമായ ഫലമാണ് ലഭിക്കുന്നത്. ഗുരുകാരണവന്മാരുടെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു. കൂടാതെ വീടിന്റെ പണി പുനരാരംഭിക്കുന്നതിന് തീരുമാനിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല നിമിഷങ്ങളും ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈശ്വര പ്രാര്‍ത്ഥനകള്‍ ഫലവത്താവുന്നു. പല പദ്ധതികളും ബിസിനസും വിജയക്കൊടി പാറിയ്ക്കുന്നു. പണം മുടക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മാറി മറിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. അനാരോഗ്യകരമായ പല മാറ്റങ്ങളേയും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. നേട്ടങ്ങളുടെ ആകെത്തുക മനസ്സിലാക്കേണ്ടതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം മന:സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. വരുമാനത്തിന് അനുസരിച്ച് പണം ചിലവാക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ അലട്ടും. സാമ്പത്തിക നിക്ഷേപം വളരെയധികം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാവും. കാര്യങ്ങള്‍ മികച്ചതായി മുന്നോട്ട് പോവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക ക്രയവിക്രയങ്ങള്‍ പ്രതിസന്ധികള്‍ നല്‍കും. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. മനസ്സിന്റെ ആരോഗ്യവും ഉത്കണ്ഠയും ആകുലതയും വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. വിജയം കരസ്ഥമാക്കുന്നതിനും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സമര്‍പ്പിച്ച പദ്ധതികള്‍ എല്ലാം തന്നെ അംഗീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകളെ നിസ്സാരമാക്കരുത്. കൃത്യമായി പരിഹരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നത് ഉച്ചക്ക് ശേഷമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് രോഗാവസ്ഥകള്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പക്ഷേ കൃത്യമായി കൈകാര്യം ചെയ്താല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. ശാരീരിക അസ്വസ്ഥതകളെ ഒരിക്കലും അവഗണിക്കരുത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് മികച്ച സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമാക്കുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും കുടുംബത്തിന്റെ ആരോഗ്യം മൊത്തത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. വര്‍ദ്ധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. സന്താനങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉപരിപഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. വീട് പണി പുനരാരംഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിക്ക് മികച്ചതാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. നടപടി ക്രമങ്ങളില്‍ നിഷ്കര്ഷമായിരിക്കും എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications