Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നു, 12 രാശിക്ക് തിങ്കളാഴ്ചയിലെ ഉദയം നല്‍കുന്നത് ഇതെല്ലാം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണ് എന്ന് അറിയാം. അതിലുപരി എന്തൊക്കെയാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ സങ്കടകരമായ മാറ്റങ്ങള്‍ക്കും നിങ്ങള്‍ സാക്ഷിയാവാം.
ഇന്നത്തെ രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ കരിയര്‍, ദാമ്പത്യം, സാമ്പത്തികം, സന്തോഷം എന്നിവയെല്ലാം തന്നെ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. നിങ്ങളുടെ രാശി ഏതാണെന്ന് നോക്കി കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൂര്യന് അനുകൂല സ്ഥാനത്ത് അല്ലാത്തത് ചെറിയ പ്രതിസന്ധികളുണ്ടാക്കും. കൂടാതെ പല കാര്യത്തിലും തടസ്സം നേരിടേണ്ടി വരുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു,
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്നു. കര്‍മ്മരംഗത്തെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്മ്മത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. പരീക്ഷയില്‍ പലപ്പോഴും മാര്‍ക്ക് കുറയുന്നതിനുള്ളയോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇടപെടുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്കുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിച്ചത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും പരീക്ഷകളില്‍ ജയിക്കുമോ എന്നതിന്റെ ആശങ്ക പലരിലും ഉണ്ടായിരിക്കും. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഭാവത്തിലായിരിക്കില്ല സംഭവിക്കുന്നത്. പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവണം എന്നില്ല. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും ഉണ്ടായിരിക്കും. എങ്കിലും അശ്രദ്ധയേങ്കില് ഫലം വിപരീതമായി മാറുന്നു. അതുകൊണ്ട്തന്നെ വളരെയധികം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നു. പ്രണയിക്കുന്നവരില്‍ പ്രതികൂലഫലങ്ങള്ക്ക് സാധ്യത. എങ്കിലും ഉച്ചക്ക് ശേഷം കാര്യങ്ങള്‍ മികച്ചതാവുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവും. ആരോഗ്യം മികച്ചതാവുന്നു. അനാരോഗ്യകരമായ കാര്യങ്ങള്‍ വിട്ടൊഴിയുന്നു. വ്യാഴത്തിന്റെ സ്വാധീനം പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലമായി വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കുറച്ച് കൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. തൊഴില്പ്രശ്നങ്ങള് പരിഹരിക്കപ്പെടും. കാത്തിരുന്ന ജോലിയുടെ കാര്യത്തില്‍ ഉറപ്പ് ലഭിക്കുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. ജോലിയുടെ കാര്യത്തിലും പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നതിന് ഉച്ചക്ക് ശേഷമുള്ള സമയമായിരിക്കും. സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ ഒഴിയുന്നു. ഏത് അര്‍ത്ഥത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നവരാണ് ധനു രാശിക്കാര്‍. പുതിയ നേട്ടങ്ങളില്‍ നിങ്ങള്‍ അഭിമാനിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പുരോഗതി പല കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. വിചാരിച്ചത് പോലെ എല്ലാ മാറ്റങ്ങളും നടക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ജോലിയുടെ കാര്യത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് എന്തുകൊണ്ടും അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണപ്രദമായ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വിവാഹജീവിതത്തിലും ഇതേ സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
