Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
Rashiphalam: ഇന്ന് തേടി എത്തുന്ന സൗഭാഗ്യം ചില്ലറയല്ല, ആഴ്ചാവസാനത്തില്‍ പച്ച പിടിക്കുന്നവര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതോടൊപ്പം തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട രാശിക്കാരും ഉണ്ട്.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. 12 രാശിക്കാരിലും ഗുണഫലങ്ങളും മോശം ഫലങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കരിയറില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. അത് മാത്രമല്ല പലപ്പോഴും നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരം തേടി എത്തുന്നു. വ്യക്തിജീവിതത്തില്‍ അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബ പിന്തുണ നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. അനാവശ്യമായ പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആഹാരം ശ്രദ്ധിക്കണം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ഒരു ചെറിയ യാത്ര നടത്തുന്നത് പോലും പലപ്പോഴും നിങ്ങളുുടെ മനസ്സിനെ ഉന്മേഷഭരിതമാക്കും. ഉറക്കം കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം എടുക്കുന്ന വൈകാരിക സ്ഥിരത മികച്ച തീരുമാനങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ ആശയങ്ങളെ മികച്ചതാക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി കാണപ്പെടുന്നു. ധ്യാനം മികച്ച പരിഹാരമാണ്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അംഗീകാരം തേടി എത്തുന്നു. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരോട് ക്ഷമയോടെയിരിക്കുക. ഇന്ന് പണം കടം കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് സാമ്പത്തിക നഷ്ടം കൊണ്ട് വരും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
ജോലിക്കും പഠനത്തിനും ഉല്‍പ്പാദനക്ഷമമായ ദിവസമാണ് കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് യോഗം കാണുന്നു. കൂടാതെ ബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ ഇല്ലാതാവുന്നു. ഇത് ദാമ്പത്യത്തിനും നല്ലതാണ്.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പെട്ടെന്നുള്ള ചെലവുകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് പണം വളരെയധികം കരുതലോടെ ചെലവഴിക്കുക. മികച്ച ആരോഗ്യത്തിനായി ജലാംശം നിലനിര്‍ത്തുക.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച സമയമാണ്. അത് മാത്രമല്ല കുടുംബ കാര്യങ്ങളില്‍ ശാന്തത പാലിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല കാര്യങ്ങളിലും അനുകൂല സമയമാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ശക്തമായിിരിക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസം കൂടിയാണ. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. സമ്പത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായേക്കാം.ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിനും ശ്രദ്ധിക്കുക.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വിജയം തേടി എത്തും. ബന്ധങ്ങള്‍ക്ക് നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിശ്രമം നല്ലതാണ് അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രശ്‌നത്തിലാക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. അതിന്റെ ഫലമായി കുടുംബ കാര്യങ്ങളില്‍ നല്ല വാര്‍ത്തകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കരിയര്‍ പുരോഗതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അ്ല്‍പം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











