Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: 2024-ലെ അവസാന ദിനം, കഷ്ടപ്പാടോ നല്ല കാലമോ നാളത്തെ ഉദയം, അറിയാം സമ്പൂര്‍ണഫലം
ഇന്ന് ഡിസംബര്‍ 31, 2024-ലെ അവസാന ദിനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമേ ഇനി പുതുവര്‍ഷത്തിന് ബാക്കിയുള്ളൂ. ഈ സമയം ജീവിതത്തില്‍ ജ്യോതിഷ പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ ഭാഗ്യമാണ് ഓരോ രാശിക്കാര്‍ക്കും കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയം തന്നെയാണ്. വരുന്ന മണിക്കൂറുകള്‍ 2024-ന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ വര്‍ഷാവസാനത്തില്‍ 12 രാശിക്കാരും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വര്‍ഷാവസാന ദിനമായ ഇന്ന് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ജീവിതത്തിലെ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. അതില്‍ പലപ്പോഴും സന്തോഷവും സങ്കടവും ഇടകലര്‍ന്നിരിക്കാം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. എന്നാല്‍ പണം ചിലവാക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തില്‍ എത്തിക്കും. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ നിലനില്ക്കാം. ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറ്റി മറിക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകുന്ന കാര്യത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. വരുന്ന മണിക്കൂറുകള്‍ സാമ്പത്തിക സ്ഥിതി മികച്ചതാവും. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും ഉള്ള ഒരു തുടക്കമാവും ഇന്നത്തെ ദിവസം. അത് പുതുവര്‍ഷത്തിലും നിലനില്ക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരിക്കും. പ്രതീക്ഷിച്ച പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയില്ല. അതിന്റെ ഫലമായി പലപ്പോഴും പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും പ്രതീക്ഷിച്ചത് പോലെ കാര്യങ്ങളിലേക്ക് എത്തിയ്ക്കുകയില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും അറിയാത്ത് കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കടം കൊടുക്കുന്നത് വളരെ സൂക്ഷിച്ച് വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. അത് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. അനുകൂലമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും അശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുകയുള്ളൂ.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അനുകൂലമല്ലാത്ത പല കാര്യങ്ങളും നടക്കാം. പലപ്പോഴും സാമ്പത്തിക നഷ്ടം നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെയുള്ള സംഭവങ്ങളായിരിക്കുകയില്ല ജീവിതത്തില്‍ സംഭവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കുടുംബത്തെ ബാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മോശം ദിവസമായിരിക്കും ഇന്നത്തെ ദിവസം.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നു. ധനാകര്‍ഷണം ഇന്നത്തെ ദിവസം ഇവരുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. എല്ലാ മികച്ച മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. വര്‍ഷത്തിലെ അവസാന ദിവസം ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയില്‍ നിന്ന് സംരക്ഷിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഒരുമിച്ച് തേടി വരുന്ന ദിവസമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്ന് പുരോഗതിയുടെ ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. സംസാരിക്കുമ്പോള്‍ അല്പം കരുതലോടെ സംസാരിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദിവസമായിരിക്കും. വര്‍ഷത്തിലെ അവസാന ദിവസമായതിനാല്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തും. തീരുമാനങ്ങളില്‍ അങ്ങേയറ്റം സംതൃപ്തിയുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ വരുന്ന തെറ്റുകള്‍ തിരുത്താന്സാധിക്കുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. എന്നാല്‍ അശ്രദ്ധയാണ് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ മികച്ചതാക്കി മാറ്റാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications