Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: രാജയോഗത്തിലൂടെ ഇന്ന് കൈവരും സൗഭാഗ്യം, പണം കയ്യില്‍ നില്ക്കും; ഇന്നത്തെ രാശിഫലം
ഗജകേസരി രാജയോഗം സൃഷ്ടിക്കപ്പെടുന്ന ശുഭദിനമാണ് ഇന്ന്. ചന്ദ്രന് ഇന്ന് വൃശ്ചികം രാശിയിലും വ്യാഴം ഇടവം രാശിയിലും സംക്രമണം നടത്തുന്നു. വ്യാഴത്തിന്റെ ഏഴാം ദൃഷ്ടി ചന്ദ്രനില്‍ പതിയുന്നതിനാല്‍ ഇന്ന് ഗജകേസരി രാജയോഗം രൂപപ്പെടുന്നു.

നവംബര്‍ മാസത്തിലെ അവസാന ദിവസമായ ഇന്ന് ഗ്രഹങ്ങളുടെ സഞ്ചാരവും നക്ഷത്രങ്ങളുടെ സ്ഥാനവും അനുസരിച്ച് ഓരോ രാശികള്‍ക്കും എന്തെല്ലാം ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് ദിവസത്തിന്റെ തുടക്കത്തില്‍ സന്തോഷമില്ലായ്മയും ആശങ്കകളും അനുഭവപ്പെടാം. പക്ഷേ ഉച്ചയോടെ മനസ്സ് തണുക്കുകയും സന്തോഷം അനുഭവപ്പെടുകയും ചെയ്യും. സവിശേഷമായ ഊര്‍ജം നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. സാമ്പത്തികം ഉദ്യോഗം, പഠനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അലസത കാണിക്കരുത്. പങ്കാളിയുമായുള്ള തര്‍ക്കങ്ങളില്‍ ക്ഷമ കൈവിടാതിരിക്കുക.
ഇടവം
അമിത ചിലവ് സാമ്പത്തികതാളം തെറ്റിക്കും. ജോലിസ്ഥലത്ത് വീട്ടിലും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുക. പണം കടം കൊടുക്കാതിരിക്കുക. റിയല്‍ എസ്റ്റേറ്റുമായോ മറ്റ് ആസ്തികളുമായോ ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്തിരിഞ്ഞുപോകാതിരിക്കുക. വിനയം കൈവിടാതിരിക്കുക.
മിഥുനം
ഒത്തുചേരലിന് ഏറ്റവും നല്ല അവസരങ്ങളാണ് ഇന്ന് കൈവരാന്‍ പോകുന്നത്. ഇത്തരം ഒത്തുകൂടലുകള്‍ ഭാവിക്ക് വളരെയധികം ഗുണം ചെയ്യും. കല, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഇന്ന് ഒരു തിരക്ക് പിടിച്ച ദിവസമായിരിക്കും. ജോലിഭാരം ഉണ്ടാകുമെങ്കിലും ജോലിയില്‍ സംതൃപ്തി അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കഴിയും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സൗഹാര്‍ദ്ദപരമായി ഇടപഴകും. കുടുംബാംഗങ്ങളില്‍ നിന്ന് കേള്‍ക്കുന്ന സന്തോഷവാര്‍ത്ത മനസ്സില്‍ കൂടുതല്‍ ആവേശം നല്‍കും.
ചിങ്ങം
മുതിര്‍ന്നവരുടെ ആശീര്‍വാദം ആത്മവിശ്വാസം വര്‍ധിപ്പിക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഉള്വിളികളില് വിശ്വാസമര്‍പ്പിക്കുക. പ്രത്യേകിച്ച് സാമ്പത്തികപരമായ തീരുമാനങ്ങളില്‍. കുടുംബസമേതം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും. ക്രോധസ്വഭാവം മാറ്റിവെക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ വിജയമുണ്ടാകും.
കന്നി
ദിവസത്തിന്റെ തുടക്കത്തില്‍ വളരെ കാര്യക്ഷമതയോടെ കാര്യങ്ങള്‍ ചെയ്യാനാകും. പക്ഷേ ഉച്ചയോടെ നെഗറ്റീവ് വികാരങ്ങള്‍ ആവേശവും ഊര്‍ജവും കെടുത്തും. ഇത് ജോലികളെയും വീട്ടുകാര്യങ്ങളെയും ബാധിക്കും. പണം കടം കൊടുക്കാതിരിക്കുക, അത് തിരിച്ചുകിട്ടാന്‍ സാധ്യത കുറവാണ്. സ്വയം വിലയിരുത്തുന്നതിനും ശാസ്ത്രകാര്യങ്ങളിലെ താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനും സമയം ചിലവിടും.
തുലാം
ചന്ദ്രന്റെ അനുഗ്രഹത്തിലൂടെ ഇന്നത്തെ ദിവസം സന്തോഷത്തോടെ ചിലവഴിക്കും. വളരെ പ്രണയത്തോടെ മറ്റുള്ളവരോട് ഇടപഴകും. ജോലിസ്ഥലത്ത് ക്ഷമയോടെ പെരുമാറും. സഹപ്രവര്‍ത്തകരുടെയും ബിസിനസ് പങ്കാളികളുടെയും സഹകരണം ലഭ്യമാകും.
വൃശ്ചികം
അനാവശ്യ ചിലവുകള്‍ വളരെ വിദഗ്ധമായി നേരിടാന്‍ കഴിയും. ഇത് സാമ്പത്തികമായി ഗുണം ചെയ്യും. കുട്ടികളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. അവിവാഹിതരുടെ ജീവിതത്തില്‍ വിവാഹത്തിന് അനുകൂലമായ മാറ്റങ്ങളുണ്ടാകും. യാത്ര, നയതന്ത്രം, വിതരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഉദരസംബന്ധമായ പ്രശ്നങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.
ധനു
ഇന്ന് നിങ്ങളുടെ പ്ലാനുകള്‍ വിചാരിച്ച ഫലം നല്കുകയില്ല, ഇത് നിരാശയ്ക്ക് കാരണമാകും. വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. ബന്ധങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാതിരിക്കുക. ദാമ്പത്യത്തില്‍ വഴക്കും തര്‍ക്കവും ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ എളുപ്പവഴി തേടാതെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.
മകരം
ഇന്ന് മകരം രാശിക്കാര്‍ കൂടുതല്‍ വൈകാരികമായി പെരുമാറേണ്ട സാഹചര്യങ്ങളുണ്ടാകും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഇന്ന് നടത്തരുത്. മാതാപിതാക്കളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. ജോലിയില്‍ കാലതാമസം നേരിടും. പക്ഷേ ക്ഷമ കൈവിടാതിരിക്കുക. തൊഴില്‍പരമായി തീരുമാനമെടുക്കലില്‍ ബുദ്ധിമുട്ട് നേരിടും.
കുംഭം
കുംഭം രാശിയില്‍ ജിച്ചവര്ക്ക് ഇന്ന് ചിലവുകളും വരുമാനവും ഒത്തുകൊണ്ടുപോകാന്‍ സാധിക്കുന്നതിലൂടെ സാമ്പത്തികം മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ പല പ്ലാനുകളും നടപ്പിലാക്കാന്‍ സഹായിക്കും. സഹോദരങ്ങളുടെയും കീഴുദ്യോഗസ്ഥരുടെയും പിന്തുണ കാര്യങ്ങളില്‍ ഫലപ്രാപ്തി വര്‍ധിപ്പിക്കും. മുതിര്‍ന്നവര്‍ക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും.
മീനം
ഇന്ന് മീനം രാശിക്കാര്‍ ഊരജ്ജസ്വലരും ശുഭാപ്തി വിശ്വാസമുള്ളവരും സന്തോഷമുള്ളവരും ആയിരിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ശ്രമിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications