Latest Updates
-
ഇന്ന് കടുത്ത യുവി വികിരണം; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മെലിഞ്ഞ ശരീരത്തിൽ നിന്ന് കരുത്തുറ്റ മസിലുകളിലേക്ക്; വിശാൽ ജെത്വയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്! -
വ്യാഴം കർക്കടകം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, അറിയേണ്ടതെല്ലാം! -
2026 ജൂൺ 6: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടിയെത്തും! -
ജൂൺ 6 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: സാമ്പത്തിക നേട്ടവും ശുഭമുഹൂർത്തങ്ങളും; ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും -
ഡയറ്റ് സ്നാക്സിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിയേണ്ട ഞെട്ടിക്കുന്ന സത്യങ്ങൾ! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അപൂർവ്വ ശുഭമുഹൂർത്തം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ തെറ്റുകൾ തിരുത്തിയാൽ തിളക്കം ഉറപ്പ് -
മഴക്കാലം വന്നെത്തി! രോഗങ്ങളെ അകറ്റി ആരോഗ്യം കാക്കാൻ അടുക്കളയിൽ പരീക്ഷിക്കാവുന്ന അത്ഭുത വഴികൾ
Rashiphalam: കണ്ടാലും കൊണ്ടാലും ഇവര്‍ മാറില്ല: പക്ഷെ സമ്പത്തില്‍ കേമന്മാരായിരിക്കും, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് ധാരാളം സംഭവിക്കാം. ഇതില്‍ തന്നെ ഗുണാനുഭവങ്ങള്‍ പലര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളെ കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഇത് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ ദിവസം അതായത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗുണദോഷ സമ്മിശ്ര നേട്ടങ്ങള്‍ ആണ് 12 രാശിക്കാര്‍ക്കും കാത്തിരിക്കുന്നത്. നിങ്ങളുടെ ഇന്ന് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നേട്ടങ്ങളില്‍ ഇരട്ടി നേട്ടം തേടി എത്തും. അതോൊപ്പം തന്നെ ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുകൂലം. കൂടാതെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം മികച്ച മാറ്റങ്ങളിലൂടേ മുന്നോട്ട് പോവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും എന്നതാണ് സത്യം.
ഇടവം
ഇടവം രാശിക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസ് നഷ്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രതിസന്ധികള്‍ നിസ്സാരമല്ല, എങ്കിലും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. അത് കൂടാതെ പല വിധത്തിലുള്ള ധനനേട്ടങ്ങള്ക്കും സാധ്യതയുണ്ട്. കൂടാതെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് നിങ്ങള്‍ തയ്യാറാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം തടസ്സങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഉണ്ടായിരിക്കും. പലപ്പോഴും അത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നിസ്സാരമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തികമായി നിങ്ങളെ തേടി നേട്ടങ്ങള്‍ എത്തുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. ആരോഗ്യം ശ്രദ്ധിക്കണം. കരിയറില്‍ മാറ്റങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ദിവസമായിരിക്കും ഇന്ന് കാത്തിരിക്കുന്നത്. പലപ്പോഴും നെഗറ്റീവ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നു. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അതില്‍ മാറ്റം വരാം. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലെ മാറ്റങ്ങള്‍ പലതും അനുകലൂലമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. ധനനേട്ടങ്ങളും വരുമാനവും പല കോണില്‍ നിന്നും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അതില്‍ പലതും നിങ്ങളെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നെഗറ്റീവ് ഫലങ്ങളായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ പലതും നേരിടേണ്ടി വന്നേക്കാം. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നതും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ വരുമാന മാര്‍ഗ്ഗങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. അതനുസരിച്ച് ജീവിതം തന്നെ മാറി മറിയുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. മേലധികാരിയുടെ പിന്തുണ ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ദിവസമാണ്. പലപ്പോഴും സാമ്പത്തികമായി പല നഷ്ടങ്ങളും ഇന്നത്തെ ദിവസത്തില്‍ ഉണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. വളരെയധികം കഷ്ടപ്പെട്ടാല്‍ മാത്രമേ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കൂ. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
മകരം
മകരം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു എന്ന് എടുത്ത് പറയാം. മാത്രമല്ല നിങ്ങള്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാവാം. സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അവരുടെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ കടങ്ങളും വീട്ടുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തും.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. അത് മാത്രമല്ല സാമ്പത്തികമായി അനുകൂലഫലം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ആരോഗ്യം ശാരീരികവും മാനസികവുമാണെങ്കിലും അതിനെ നിസ്സാരമാക്കരുത്. സൗഹൃദങ്ങള്‍ അനുകൂലമായി മാറുന്നു.



Click it and Unblock the Notifications