Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: മാറ്റിവെച്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കുന്ന ശുഭദിനം, ബിസിനസുകാര്‍ക്ക് ലാഭം; ഇന്നത്തെ രാശിഫലം
ചില രാശികളില് ജനിച്ചവര്‍ക്ക് സൗഭാഗ്യങ്ങള്‍ വന്നണയുന്ന ദിവസമാണ് ഇന്ന്. മേടം, തുലാം, കുംഭം അടക്കമുള്ള രാശിക്കാരാണ് ഇന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുക. ചന്ദ്രനിന്ന് തുലാം രാശിയിലാണ് സംക്രമണം നടത്തുന്നത്. ചോതി നക്ഷത്രത്തില്‍ നിന്ന് വിശാഖം നക്ഷത്രത്തിലേക്ക് കടക്കുകയും ചെയ്യും. സൂര്യനാല്‍ ഇന്ന് ചില ശുഭയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അതിന്റെ പ്രഭാവം മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശികളിലും അനുഭവപ്പെടും.

ഗ്രഹങ്ങളുടെ സഞ്ചാരവും നക്ഷത്രങ്ങളുടെ സ്ഥാനവും അനുസരിച്ചാണ് ഓരോ ദിവസവും ഓരോ രാശിയിലും ജനിച്ചയാളുകള്ക്ക് എന്തെല്ലാം ഫലങ്ങളാണ് നല്‍കുന്നതെന്ന് ജ്യോതിഷികള്‍ ഗണിച്ചുപറയുന്നത്. നവംബര്‍ 29 ആയ ഇന്നത്തെ ദിവസം ഓരോ രാശികളിലും ജനിച്ചവര്‍ക്ക് എപ്രകാരമായിരിക്കും എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റീവ് ആയ ദിവസമാണ്. ചില ശുഭവാര്‍ത്തകള്‍ ഇവരെ തേടിയെത്തും. സഹോദരങ്ങളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴിലന്വേഷകര്‍ക്ക് ആഗ്രഹിച്ച നല്ല അവസരങ്ങള്‍ വന്നെത്തും. അധ്യാത്മികമായ ഊര്‍ജ്ജം ശരിയായ തീരുമാനങ്ങള്‍ എടക്കാന്‍ ശക്തി പകരും. ലക്ഷ്യങ്ങളിലുള്ള ഏകാഗ്രത വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഉത്സാഹക്കുറവ് അനുഭവപ്പെടും. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാനിടയുണ്ട്. ആശയക്കുഴപ്പം അനുഭവപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. അങ്ങനെയുള്ളപ്പോള്‍ ഉള്‍പ്രേരണകളില്‍ വിശ്വാസമര്‍പ്പിച്ച് തീരുമാനമെടുക്കുക. വാഹനമോടിക്കുമ്പോള്‍ വളരെ ശ്രദ്ധയുള്ളവരയാരിക്കുക. സാഹസികകാര്യങ്ങള്ക്ക് മുതിരാതിരിക്കുക. ആത്മവിമര്‍ശനം ആത്മവിശ്വാസം തകര്‍ക്കാം. അതുകൊണ്ട് അത് നിയന്ത്രിക്കുക.
മിഥുനം
ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. വലിയ അധ്വാനം കൂടാതെ തന്നെ നല്ല ഫലങ്ങള്‍ കാണാനാകും. ബുദ്ധിയിലൂടെ നഷ്ടങ്ങളെ ലാഭമാക്കി മാറ്റാനാകും. പഠനകാര്യങ്ങളില്‍ വ്യാപൃതരാകും. ദാനദര്മ്മങ്ങളോ ചാരിറ്റിയോ നടത്തും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബൗദ്ധിക ആസ്തികളില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും.
കര്‍ക്കടകം
ഇവരുടെ ജോലിയിലെ പ്രകടനം ഇന്ന് കൂടുതല്‍ മെച്ചപ്പെടും. ഉന്നത ഉദ്യോഗസ്ഥരും ബോസും പ്രശംസിക്കും. പുതിയ അവസരങ്ങളും ജോലികളും ലഭിക്കാനിടയുണ്ട്. തൊഴിലന്വേഷകര്‍ക്ക് യോജിച്ച അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ ഇന്ന് അവര്‍ക്ക് യോജിച്ച ആളെ കണ്ടുമുട്ടും.
ചിങ്ങം
ഇന്ന് ഭാഗ്യം ചിങ്ങം രാശിക്കാര്ക്കൊപ്പമാണ്. ആത്മവിശ്വാസം കൂടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ദാനധര്‍മ്മാദികള്‍ ചെയ്യാനുമിടയുണ്ട്. ജോലിസംബന്ധമായോ ബിസിനസ് സംബന്ധമായോ ചെറുയാത്രകള് വേണ്ടിവന്നേക്കും. മുതിര്‍ന്നവരുടെ അനുഗ്രഹം മനസമാധാനം നല്‍കും. പ്രണയജോഡികള്‍ക്ക് മുതിര്‍ന്നവരുടെ പിന്തുണയും വിവാഹത്തിന് സമ്മതവും ലഭിച്ചേക്കും.
കന്നി
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ദിവസം മന്ദഗതിയിലാകും. ദൈനംദിനകാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകും. ബലഹീനതകളെ കുറിച്ച് വ്യാകുലപ്പെടും. ആള്‍ക്കുട്ടത്തിലും ഒറ്റപ്പെടല്‍ തോന്നാം. പക്ഷേ മുതിര്‍ന്നവരുടെ പിന്തുണയോടെ ദിവസത്തിന്റെ അവസാനത്തോടെ ഊര്‍ജം വീണ്ടെടുക്കും.
തുലാം
ബിസിനസുകാരായ തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യക്ഷമമാണ്. പുതിയ ഓര്‍ഡറുകളോ പങ്കാളിത്ത അവസരങ്ങളോ ലഭിച്ചേക്കാം. ഇത് ഭാവിയില്‍ ലാഭം നല്‍കും. ജോലിസ്ഥലത്ത് ചില പുതിയ ആശയങ്ങള്‍ അവതരിപ്പിക്കും. പക്േ മാനസിക പിരിമുറുക്കം വ്യക്തിജീവിതത്തെ ബാധിക്കും. ജോലിയും വീടും ഒന്നിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടും.
വൃശ്ചികം
ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തിലൂടെ മാറ്റിവെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിക്ഷേപകാര്യങ്ങള്‍ക്കായി വായ്പയെടുക്കാന്‍ സാധ്യതയുണ്ട്. തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കും. ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ മനസമാധാനം കൈവരും. വലിയ അസുഖങ്ങള്‍ ഭേദപ്പെടുന്നതിലൂടെ മാനസികമായി സന്തോഷിക്കാന്‍ കഴിയും.
ധനു
കാര്യങ്ങള്‍ പതുക്കെ ശാന്തമാകുന്നത് തിരിച്ചറിയാനാകും. ചുറ്റുമുള്ളവര്‍ കൂടുതല്‍ സഹാനുഭൂതിയോടെയും പോസ്റ്റീവ് ആയും ഇടപെടും. ജീവിതത്തെ ഭാരമായി കാണാതിരിക്കുക. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്ത് ധീരമായി മുന്നേറുക. മുതിര്‍ന്നവരുടെ അനുഗ്രഹം ആശയക്കുഴപ്പം മാറ്റാനും ലക്ഷ്യങ്ങളില്‍ വ്യക്ത നേടാനും സഹായിക്കും.
മകരം
അപൂര്‍ണ്ണമായ ജോലികളും മൂഡ് മാറ്റങ്ങളും ഇന്ന് നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. നിസ്സാരമായ അബദ്ധങ്ങള്‍ ഒഴിവാക്കുക. പ്രണയിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങളില്‍ അനിശ്ചിതാവസ്ഥയുണ്ടാകും. ബന്ധങ്ങളില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നത് സമ്മര്‍ദ്ദമുണ്ടാക്കും. മുതിര്‍ന്നവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുക. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടും.
കുംഭം
കീഴുദ്യേഗസ്ഥരുടെ സഹായത്തോടെ മാറ്റിവെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമൂഹികബന്ധങ്ങള്‍ മെച്ചപ്പെടും. ഇത് തൊഴില്‍ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും സഹായിക്കും. സുഹൃത്തുക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ പുറത്ത് പോകുന്നത് മനസ്സിന് സന്തോഷം നല്‍കും. അയല്‍ക്കാരുമായുള്ള തര്‍ക്കം പരിഹരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മടിയും അലസതയും ഇല്ലാതാകും.
മീനം
കുടുംബത്തിലെ ചിലവുകള്‍ ഇന്ന് സാമ്പത്തിക താളം തെറ്റിക്കും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കുക. എന്ത് തീരുമാനവും എടുക്കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുക. നേരെവാ നേരെപോ സ്വഭാവം നിയന്ത്രിക്കുക. അത് വ്യക്തിജീവിതത്തിലും തൊഴില്ജീവിതത്തിനും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications