Latest Updates
-
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും!
Rashiphalam: മകരത്തിന് അമിത ദേഷ്യം വിനയാവും, കന്നിക്ക് രാജയോഗം; ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത്, ആരൊക്കെ ശ്രദ്ധിക്കണം ആരൊക്കെയാണ് കരുതലോടെ മുന്നോട്ട് പോവേണ്ടവര്‍ എന്ന് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹരാശിമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളുണ്ടായേക്കാം, ചിലര്ക്കാകട്ടോ ഗുണഫലങ്ങളും വര്‍ദ്ധിക്കുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അമിത സന്തോഷം നിലനില്ക്കുന്നു. തര്‍ക്കത്തിലായിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പല കാര്യങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മാറ്റമില്ല. ആരോഗ്യംശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെസുഖസൗകര്യങ്ങള് വര്‍ദ്ധിക്കും. പലപ്പോഴും സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കണം. ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ആരോഗ്യം ഉറപ്പ് വരുത്തണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സ്വാധീനമുപയോഗിച്ച് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും, ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യത്തിലും പ്രധാന തീരുമാനങ്ങള്‍ ഇന്നെടുക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസിലെ മോശം സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഒരു ദിവസമാണ് ഇന്ന്. ദാമ്പത്യത്തിലെ തെറ്റിദ്ധാരണകള്‍ അകലും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗസമാനമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ സന്തോഷം ജീവിതം തന്നെ മാറ്റി മറിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ നിങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് ആഗ്രഹിക്കുന്ന ഫലം ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലിക്കായി തയ്യാറെടുക്കുന്നവര്‍ക്ക് അതിനുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. ജീവിതം തന്നെ മാറി മറിയുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിക്കേണ്ടതാണ്. ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുന്നു. ഏത് വയസ്സിലും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. ബിസിനസുമായി ബന്ധപ്പെട്ട് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. സന്തോഷകരമായ കുടുംബ ജീവിതമുണ്ടാവും.
മകരം
മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴംു കോടതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ അശ്രദ്ധയുണ്ടാവാതിരിക്കാന് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ അമിത ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പെടാപാടിലാവും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. പലപ്പോഴും സൗഹൃദങ്ങളുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ സമ്പന്നനായിരിക്കും. എന്നാല്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളുടെ ബന്ധങ്ങളെ എത്തിക്കും. സാമ്പത്തികം അനുകൂലം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം തേടി എത്താം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. അനാവശ്യ ചിന്തകളെ ഒഴിവാക്കേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications