Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: നേടേണ്ടതെല്ലാം നേടും, മാറ്റങ്ങളില്‍ മുന്നോട്ട് കുതിക്കുന്നവര്‍: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ഗ്രഹനിലയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ന് ഗുണമാണോ ദോഷമാണോ നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കണം.
സമ്പൂര്‍ണ രാശിഫലം എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം. 2025 സെപ്റ്റംബര്‍ 27-ന്, ഗ്രഹ ചലനങ്ങള്‍ അവസരങ്ങളുടെയും വെല്ലുവിളികളുടെയും മിശ്രിതമാണ് എന്നതാണ് സത്യം. ഇത് നിങ്ങള്‍ക്ക് എപ്രകാരം എന്നറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറിലും ബിസിനസ്സിലും പുരോഗതിയുണ്ടാവും. കൂടാതെ ഇന്ന് നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്, പക്ഷേ ്നാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതില്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ ബന്ധങ്ങളില്‍ വിജയം അനുഭവപ്പെടാം. തെറ്റിദ്ധാരണകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തികമായി ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യവും മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ബിസിനസില്‍ പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. കൂടാതെ ചെറിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, പക്ഷേ ആത്മവിശ്വാസം കൈമുതലാക്കിയതിനാല്‍ നേട്ടങ്ങളുണ്ടാവുന്നു. കരിയര്‍ പലപ്പോഴും വിജയത്തിലേക്ക് നയിക്കും. വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. കരിയര്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. ്അത് കൂടാതെ ജീവിതം മൊത്തത്തില്‍ നേട്ടത്തിലേക്ക് എത്തും.

തുലാം രാശി
ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍. അത് വഴി നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാം. ദാമ്പത്യ ജീവിത്തതില്‍ സന്തോഷം നിലനില്ക്കുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസ് മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക ഇടപാടുകളില്‍ നേട്ടങ്ങളുണ്ടാവുന്നു, അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം കാണുന്ന സമയമാണ്. അത് മാത്രമല്ല നിക്ഷേപങ്ങളും കരിയറും മികച്ച് നില്ക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കേണ്ടതില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം പല കാര്യങ്ങളിലും ഉണ്ടാവുന്നു. പലപ്പോഴും ജോലികളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വ്യക്തിപരമായി ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലിയിലെ ചെറിയ അശ്രദ്ധ പലപ്പോഴും വെല്ലുവിളിയായി മാറാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ അംഗീകാരവും സ്നേഹവും തേടി എത്തും . ഏത് ബന്ധത്തിലും നിങ്ങള്‍ക്ക് സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. സാമ്പത്തികമായി അനുകൂല സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സമാധാനവും സമൃദ്ധിയും ആസ്വദിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും അനാവശ്യ ഇടപെടല്‍ നടത്തുന്നതിനുള്ള താല്‍പ്പര്യം നിങ്ങള്‍ക്കുണ്ടായിരിക്കും. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications