Rashiphalam 27 June 2025: പൂയ്യം നക്ഷത്രത്തില്‍ രാശിഫലങ്ങള്‍ ഇപ്രകാരം, നിങ്ങളുടേത് അറിയണോ?

ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. സൂര്യന്‍ മിഥുനം രാശിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്, ചന്ദ്രന്‍ കര്‍ക്കിടകം രാശിയിലേക്ക് സഞ്ചരിക്കുന്നു. അത് മാത്രമല്ല ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം അല്‍പം കൂടുതലായിരിക്കും.

നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ ആരൊക്കെയാണ് നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നവര്‍ ആരൊക്കെയാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നവര്‍ എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Daily Horoscope Malayalam
Photo Credit: Wise Generaated

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് തിരക്കിട്ട ദിവസമായിരിക്കും. കൂടുതല്‍ സമ്മര്‍ദ്ദം ഒരു കാര്യത്തിലും ചെലുത്താതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്കനുരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുക എന്നതാണ് ആകെയുള്ള പോംവഴി. ചിലവുകള്‍ വര്‍ധിക്കുന്നത് സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടാകും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇടവം
ഇടവം രാശിക്കാര്‍ ഇന്ന് വലിയ തീരുമാനങ്ങള്‍ ഒന്നും എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല എടുത്തുചാടി പ്രവര്‍ത്തിക്കുന്നത് കാരണം തെറ്റുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ച് ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് മാത്രമല്ല ഇന്നത്തെ ദിവസം പല കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ അത്ര അനുകൂലമായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ എല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യുക. സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാവാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഇന്ന് വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏതെങ്കിലും കാര്യത്തില്‍ ഭയം തോന്നിയാല്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ സുഹൃത്തുക്കളുമായി നല്ല രീതിയില്‍ ഇടപെഴകാന്‍ ശ്രമിക്കേണ്ടതാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരും. സ്വന്തം കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവാം.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ സാധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതാണ്. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്ന ദിവസം കൂടിയാണ് ഇന്ന് എന്നതാണ് സത്യം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ദിവസമായിരിക്കും എന്നതിലും സംശയം വേണ്ട.

Daily Horoscope Malayalam
Photo Credit: Wise Generated

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അതോടൊപ്പം തന്നെ പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ വളരെ നല്ലതായിരിക്കും. ദിവസം മുഴുവന്‍ പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം കണ്ടെത്തുന്നതിന് സാധ്യതയുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പലപ്പോഴും ദുഃഖങ്ങള്‍ നിങ്ങളെ അലട്ടും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടായിരിക്കും. പലപ്പോഴും അനാവശ്യമായ ചിലവുകള്‍ ഉണ്ടാവാം. അതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ കുറച്ച് കഷ്ടപ്പെടുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം ജോലിഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടായിരിക്കും. കൂടാതെ പ്രണയബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാവാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു കാര്യത്തിലും താല്പര്യമുണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് മാത്രമല്ല പലപ്പോഴും ഇത്തരം സാധ്യതകള്‍ പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്ക് എത്തിക്കും. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ക്ഷമയില്ലാതിരിക്കുന്ന സന്ദര്‍ഭം ഉണ്ടാവുന്നു. അത് മാത്രമല്ല കൂടുതല്‍ സമ്മര്‍ദ്ദം കാരണം നല്ല രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കണം എന്നില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ ധനം ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ജോലികള്‍ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും ഏത് കാര്യത്തിനും നിങ്ങള്‍ക്കുണ്ടാവും. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു.

Daily Horoscope Malayalam
Photo Credit: Wise Generated

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക ജീവിതം മെച്ചപ്പെടുന്ന ദിവസമായിരിക്കും എന്നത് കൊണ്ട് തന്നെ അത് മാറ്റങ്ങളിലേക്ക് എത്തുന്നു. ഇതിലൂടെ പണം സമ്പാദിക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ കാര്യവും. നിങ്ങളുടെ കഴിവില്‍ കൂടുതല്‍ വിശ്വസിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രചോദനമായി വരുന്നത്യ അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കാര്യവും നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മൊത്തത്തില്‍ നിരാശ തോന്നാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികള്‍ എല്ലാം തന്നെ പലപ്പോഴും ആദ്യം ചെയ്തുതീര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പദ്ധതികള്‍ അനുസരിച്ച് എല്ലാം ചെയ്താല്‍ അത് മികച്ച് നില്‍ക്കുന്നു. ആത്മവിശ്വാസം കുറയുന്നത് കാരണം ജോലിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. ക്ഷീണം പല കാര്യത്തിലും അനുഭവപ്പെടും. പല കാരണങ്ങള്‍കൊണ്ടും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ അവരുടെ ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കും. നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് അനുസരിച്ച് അവസരങ്ങളും ധാരാളം തേടി വരുന്നു. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. എല്ലാവരും നിങ്ങളെ പ്രശംസിക്കുന്നതിനും സമയം കണ്ടെത്തും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് വഴി ജീവിതത്തില്‍ പുതിയ അവസരങ്ങളും നിങ്ങളെ തേടി എത്തും എന്നതാണ് സത്യം. പ്രണയബന്ധം കൂടുതല്‍ ശക്തമാകും.

മീനം
മീനം രാശിക്കാര്‍ ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ അവസരമൊരുങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ നേടാന്‍ സാധിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല എല്ലാ ജോലികളും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും.

Story first published: Friday, June 27, 2025, 7:09 [IST]
X
Desktop Bottom Promotion