Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആഴ്ചാവസാനം കഷ്ടപ്പാടോ? നിങ്ങളുടെ രാശി പ്രകാരം ഫലം അനുകൂലമോ പ്രതികൂലമോ?
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു . ആഴ്ചാവസാനത്തിലേക്ക് കടക്കുമ്പോള്‍ ഓരോരുത്തര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.
ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ചും ആര്‍ക്കൊക്കെ ഗുണാനുഭവങ്ങള്‍ ദോഷഫലങ്ങളില്‍ ആരെല്ലാം വീഴും എന്ന് നമുക്ക് നോക്കാം. കരിയര്‍, സമ്പത്ത്, ജോലി, കുടുംബം, ദാമ്പത്യം എന്നിവ എപ്രകാരമെന്നും വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഉത്തരവാദിത്വം നിറവേറ്റുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും മത്സരപ്പരീക്ഷകളിലും വിജയം തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളും വിജയത്തില്‍ കലാശിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പല കാര്യങ്ങളും ആലോചിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. വിവാദങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാമര്ത്ഥ്യമുണ്ടായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ ഉയര്‍ച്ച തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയ്ക്കായി നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ക്ക് യോഗം കാണുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം മാനസികാരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കാം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. ജോലിയിലെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നേട്ടങ്ങളിലേക്ക് എത്തിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തിലെ പല വിധത്തിലുള്ള ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായി വരുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടായിരിക്കും. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് ഗൂണപരമായി സംഭവിക്കുന്നു. മാനസികാരോഗ്യം ഇന്ന് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന് യോഗം കാണുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നിര്‍ണായകമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സന്തോഷവും സമാധാനവും തേടി എത്തും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് മാത്രമാണ് അറിയേണ്ടത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. പണം കടം കൊടുക്കുന്നതില്‍ ശ്രദ്ധ വേണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ആശുപത്രി വാസത്തിന് യോഗം കാണുന്നു.



Click it and Unblock the Notifications
