Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ഇരട്ടി ഭാഗ്യം നല്കുന്ന ഇന്നത്തെ ദിനം: ആറ് രാശിക്കാര്‍ക്ക് അതിഗംഭീരഫലം
ഇന്ന് ചൊവ്വാഴ്ച, ഇന്നത്തെ ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. മാത്രമല്ല അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതാണ് എല്ലാവര്ക്കും അറിയേണ്ടത്. സാമ്പത്തിക, ആരോഗ്യ, ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ഏതൊക്കെ തരത്തില്‍ നിങ്ങളെ ബാധിക്കും എന്നുള്ളതെല്ലാം ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ വായിക്കാം.
മാറിക്കൊണ്ടിരിക്കുന്ന ഗ്രഹരാശി മാറ്റങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്ക് എപ്രകാരമായിരിക്കും എന്നത് ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. കൂടാതെ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപിക്കാനുള്ള നല്ല ദിവസമാണ്. മാത്രമല്ല എപ്പോഴും കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ ദിവസമായിരിക്കും. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. കൂടാതെ സാമ്പത്തിക നേട്ടവും തേടി എത്തും. ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കുന്നു. ബിസിനസില്‍ അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. എങ്കിലും ഗുണവും ദോഷവും ഒരുപോലെ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അനാവശ്യ കാര്യങ്ങളില്‍ തര്‍ക്കം പാടില്ല. ദാമ്പത്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ് ഇന്ന്. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടും. കൂടൈതെ ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാവും. ചെയ്യുന്ന ജോലിയില്‍ എപ്പോഴും അതീവ ശ്രദ്ധ അനിവാര്യമാണ്. അതോടൊപ്പം തന്നെ ബിസിനസുകാര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട്ടിലെ അന്തരീക്ഷം ശ്രദ്ധിക്കണം. കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക പുരോഗതി ഉണ്ടാവും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കുന്നു. വരുമാന മാര്‍ഗ്ഗം മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമാണ് ഇന്നത്തെ ദിവസം. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖാന്തിരം ജോലിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭത്തിന് സാധ്യത. എന്നാല്‍ അശ്രദ്ധ ചില കാര്യങ്ങളില്‍ നഷ്ടങ്ങള്‍ കൊണ്ട് വരാം. ആരോഗ്യം മികച്ചതാണ്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഗുണപരമായ ദിവസമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലം. ഓഫീസില്‍ ജോലിഭാരം ഉണ്ടെങ്കിലും കൃത്യമായി ജോലി തീര്‍ക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന അനുകൂല ദിവസമാണ്. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. സന്തോഷത്തിന്റെ ദിനമായിരിക്കും ഇന്ന്. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കൂടാതെ ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ക്ക് സാധ്യത. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അവസാനം കുറിക്കുന്ന ദിവസമാണ്. വരുമാനം വര്‍ദ്ധിക്കും ശ്രദ്ധിച്ച് ചിലവാക്കേണ്ടതാണ്. ആരോഗ്യം മികച്ചതാവും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. ഇന്നത്തെ ദിവസം വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ജോലിയില്‍ അനുകൂല സമയം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. ശ്രദ്ധച്ചില്ലെങ്കില്‍ പക്ഷേ മ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങളുടെ ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ മികച്ചതായിരിക്കും. ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് അനുകൂല സമയമാണ്.സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാം. ഓഫീസില്‍ തടസ്സങ്ങളില്ലാതെ ജോലിയില്‍ മുന്നോട്ട് പോവാം. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തികനേട്ടത്തിന് സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications