Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam 26 June 2025: ധനം, കരിയര്‍, കുടുംബം ഭദ്രമാവും ഇന്നത്തെ ദിവസം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. അതാകട്ടെ ജീവിതത്തില്‍ ഗുണപരമായ പല നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. കാത്തിരിക്കുന്ന പല സൗഭാഗ്യങ്ങളും ഇന്നത്തെ ദിവസമാണ് ഏറ്റവും കൂടുതല്‍ അനുഭവത്തില്‍ വരുന്നതും.
ഗുണദോഷ ഫലങ്ങള്‍ ഒരുപോലെ ബാധിക്കുന്ന ഇന്നത്തെ ദിവസം എന്തൊക്കെയാണ് കാത്തിരിക്കുന്നത് 12 രാശിക്കാര്‍ക്കും എന്ന് നോക്കാം. കൂടാതെ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നമുക്കറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ നിങ്ങളെ തേടി വളരെയധികം സന്തോഷകരമായ കാര്യങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമല്ല. ളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തിക്കുന്നതിനും യോഗം കാണുന്നു. മനസ്സിന് സന്തോഷം നല്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ സാമ്പത്തിക ലാഭം ഉണ്ടാവുന്നു, സമ്പത്തില്‍ മുന്നിലെത്തുന്നതിനാല്‍ അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ കാര്യങ്ങള്‍ മികച്ചതാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. ഇത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യം നിസ്സാരമല്ല, വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ മുന്നോട്ടുള്ള ഒാരോ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിസ്സാര കാര്യങ്ങള്‍ പോലും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ പരിശ്രമം മികച്ച് നില്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന കാര്യങ്ങള്‍ക്ക് ഇന്നത്തെ ദിവസം മികച്ച് നില്ക്കുന്നു. സന്തോഷകരമായ പല സാഹചര്യം തേടി എത്തുന്നതിനാല്‍ കുടുംബത്തില്‍ എല്ലാ നേട്ടങ്ങളും നിലനില്ക്കുന്നു. സാമ്പത്തികമായി അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. മാറ്റങ്ങളെല്ലാം തന്നെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്ന സമയമാണ് ഇന്നത്തെ ദിവസം.

വൃശ്ചികം
ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് തേടി എത്തുന്നത്. ഓഫീസ് ജോലികള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹായം പല കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. അനാവശ്യ ആശങ്കകള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവുന്നു. മാനസികാരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ നിറയുന്നതാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ഇന്നത്തെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കടം കൊടുക്കുന്നത് തതിരിച്ച് കിട്ടുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കൂടുതലാണ്. അത് മാത്രമല്ല ബിസിനസില്‍ നല്ല ഒരു ചുവട് വെപ്പാണ് ഇന്ന് സംഭവിക്കുന്നത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഒാരോ കാര്യത്തിലും ഉണ്ടായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് പണം ചിലവാക്കുമ്പോള്‍ വരുമാനം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവുന്നു. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ഫലങ്ങളൊന്നും തന്നെ നിസ്സാരമാക്കരുത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും നിങ്ങള്‍ ശ്രദ്ധിക്കണം. സന്തോഷകരമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു, ആരോഗ്യത്തെ നിസ്സാരമാക്കരുത്. കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും ഒരിക്കലും അനുകൂലമായ സമയമായിരിക്കുകയില്ല എന്നതാണ് സത്യം. ആരോഗ്യത്തെ ശ്രദ്ധയൊടെ മുന്നോട്ട് കൊണ്ട് പോവണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ എന്തൊക്കെയാണ് എങ്ങനെയാണ് എന്നത് അനുസരിച്ചാണ് ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നത്. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമല്ല.



Click it and Unblock the Notifications
