Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Rashiphalam: ഇന്ന് തുടര്‍ക്കഥയാവുന്ന ധനയോഗം, 12 രാശിക്കും ഭാഗ്യമോ നിര്‍ഭാഗ്യമോ?
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് 12 രാശിക്കാരിലും കാത്തിരിക്കുന്നത്. എന്നാല്‍ അത് എത്രത്തോളം ഗുണാനുഭവങ്ങളെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. സാമ്പത്തികം, കരിയര്‍, ജോലി എന്നിങ്ങനെയുള്ള മേഖലകളില്‍ എല്ലാം എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച സമയമായിരിക്കും. ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പഠന കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങളില്‍ പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും വളരെയധികം ക്ഷമയോടെ പൂര്‍ത്തിയാക്കേണ്ടതാണ്. കാര്യങ്ങളെല്ലാം വളരെയധികം അച്ചടക്കത്തോടേയും ശ്രദ്ധയോടേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ മികച്ച പ്രകടനം നേട്ടങ്ങള്‍ കൊണ്ട് വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു. ഏത് കാര്യത്തിലും പങ്കാളിയുടെ പൂര്‍ണ പിന്തുണ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ചിലവുകള്‍ വര്‍ദ്ധിക്കാം. സംസാരത്തില്‍ സംയമനം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ക്ക് നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് വഴി സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സന്തോഷം കൊണ്ട് വരുന്നതാണ് എന്നത് അനുഭവത്തില്‍ മനസ്സിലാക്കാം. ബിസിനസ് മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പങ്കാളിയുടെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികളും വിഷമങ്ങളും സംഭവിക്കാം. തര്‍ക്കങ്ങളില്‍ നിന്ന് പരിഹാരം ലഭിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ മാറ്റങ്ങള്‍ സന്തോഷം കൊണ്ട് വരുന്നു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. വിജയം പല കോണില്‍ നിന്നും തേടി എത്തും. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കും. അനാവശ്യ കാര്യങ്ങളില്‍ അസ്വസ്ഥത ഉണ്ടാവും. ജോലിയില്‍ മേലധികാരികളുടെ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുംയ ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഭാഗ്യം തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും ധനയോഗം അതിന്റെ എല്ലാ നേട്ടങ്ങളും നല്‍കുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജീവിതപങ്കാളിയുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമാവുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സൗഹൃദത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ശ്രദ്ധിച്ചാല്‍ മുന്നോട്ട് ഉണ്ടാവുന്നതിന് യോഗം കാണുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. കൂടാതെ സാമ്പത്തിക ലാഭം തേടി എത്തും. ഭൂമി വാങ്ങാന്‍ അവസരം തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയത്തിന്റെ പുതിയ പടവുകള്‍ കയറുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ വിവാഹിതരായവര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. മനസ്സ് പലപ്പോഴും ആശയക്കുഴപ്പത്തില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും പങ്കാളിയുടെ വാക്കുകള്‍ക്ക് വില നല്കാന് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ ക്ഷമ അനിവാര്യമാണ്. ധനയോഗം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും അതില്‍ അല്പം ശ്രദ്ധ വേണം. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. അത് മാത്രമല്ല സഹപ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും ലഭിക്കുന്നു.



Click it and Unblock the Notifications
