Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: സമ്പൂര്‍ണം, സമഗ്രം ഇന്നത്തെ ഫലം: നേട്ടങ്ങളും കോട്ടങ്ങളും ഇവര്‍ക്കൊപ്പം, രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റം, എന്തൊക്കെയാണ് വരാനിരിക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. സന്തോഷകരമായ പല നേട്ടങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.
വെള്ളിയാഴ്ച ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അത് എപ്രകാരം ജീവിതത്തില്‍ സ്വാധീനം ചെലുത്തും എന്നും നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല സമയം, ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം സമയം എന്നും അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഒന്നിനുപുറകെ ഒന്നായി വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജോലിയില്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടിവരും. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികളും വര്‍ദ്ധിക്കും. ദാമ്പത്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമൃദ്ധിയും വന്നുചേരും. എല്ലാ കാര്യങ്ങളും കൂടാതെ ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അനുകൂല സമയമാണ്. കൂടാതെ പുതിയ ജോലി ആരംഭിക്കുന്നതിന് ഇന്നത്തെ ദിവസം മികച്ചതാണ്. സാമ്പത്തികം അനുകൂലം.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ ഏറ്റവും മികച്ച ദിവസമായി ഇന്ന് കണക്കാക്കാം. കൂടാതെ അവരുടെ മനോവീര്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന ദിവസമാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഇന്നുണ്ടാവും. സ്ഥാനക്കയറ്റം ജോലിയില്‍ ലഭിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും താല്പര്യം വര്‍ദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. കൂടാതെ മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിക്കരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തികം അനുകൂലം, ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും പല വിധത്തിലുള്ള ഗൂഢാലോചനകള്‍ നിങ്ങള്‍ക്കെതിരെ നടക്കുന്നു. കൃത്യമായി എല്ലാ ജോലികളും പൂര്‍ത്തിയാക്കും. സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കുന്നു. പണം ചിലവഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ ശ്രദ്ധ വേണം. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പലപ്പോഴും പണം ധാരാളം ചിലവഴിക്കുന്ന ദിവസമായിരിക്കും. കൂടാതെ ബിസിനസില്‍ നേട്ടങ്ങളും അതോടൊപ്പം തന്നെ ആശങ്കയും ഉണ്ടാവാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും കൂടുതല്‍ ഓടി നടക്കേണ്ടി വരുന്നു. പണം ധാരാളം ചിലവാകും. കൂടാതെ കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. മാനസികമായും ശാരീരികമായും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പക്ഷേ, നിങ്ങള്‍ക്ക് അര്‍ഹമായ ഫലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പലപ്പോഴും നിങ്ങളെ നിരാശ പിടികൂടും. സത്യസന്ധതയോടും ഏകാഗ്രതയോടും കൂടി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കുക. പിന്നീട് ഇത് നിങ്ങള്‍ക്ക് ഫലം നല്കുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബിസിനസ് മാറ്റങ്ങളും ഇന്ന് സംഭവിക്കും. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. സൗഹൃദം മികച്ചതായിരിക്കും. ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. എല്ലാ വിജയവും നിങ്ങള്‍ക്കൊപ്പമാണ് ഇന്ന്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നു. കൂടാതെ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരികിക്കും. സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിച്ചേക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസുകാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും വഴിയൊരുങ്ങുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ഭാവിയിലേക്കും മാറ്റങ്ങള്‍ കൊണ്ട് വരും. ദീര്‍ഘകാലമായുള്ള കുടുംബ പ്രശ്നങ്ങള്‍ക്ക് ഇന്നത്തെ ദിവസം പരിഹാരമാവുന്നു. കൂടാതെ സാമ്പത്തിക നിക്ഷേപത്തിന് നല്ല ദിവസമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ പണം നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് ഏറ്റവും അനുകൂല സമയമാണ് ഇന്ന്. നിക്ഷേപങ്ങള്‍ ഭാവിയില്‍ നിങ്ങളെ മികച്ചതാക്കുന്നു. പ്രയത്നത്തിന്റെ ഫലം നിങ്ങളെ കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പരസ്പര സ്നേഹം വര്‍ദ്ധിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications