Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
Rashiphalam: നവരാത്രി ദിനത്തിലെ ആദ്യ ഉദയം: തുടക്കമിടുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ, 12 രാശിക്കും ഫലം
ഇന്നത്തെ ദിവസം നവരാത്രിയുടെ ആദ്യ ദിനത്തിന് തുടക്കം കുറിയ്ക്കുകയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഗുണാനുഭവങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ദോഷഫലങ്ങളും ഈ സമയം സംഭവിക്കുന്നു. 12 രാശിക്കാരിലും തിങ്കളാഴ്ച ദിനമായ ഇന്ന് എത്രത്തോളം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാം.
കാത്തിരിക്കുന്ന മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും ഗുണാനുഭവങ്ങള്‍ എത്രത്തോളം എന്ന് നോക്കാം. അതിനെക്കുറിച്ച് അറിയുന്നതിനും മാറ്റങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് പ്രതീരോധിക്കുന്നതിനും ഇന്നത്തെ ദിവസത്തെ രാശിഫലം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ തുടക്കത്തിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യക്തിജീവിതത്തില്‍ മികച്ച ചുവട് വെപ്പ് നടത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആശയവിനിമയ ശേഷി വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ എന്ത് തന്നെയായാലും ശ്രദ്ധയോടെ എടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാല പദ്ധതികള്‍ സാമ്പത്തിക കാര്യങ്ങളില്‍ ആസൂത്രണം ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സ്വന്തം കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ആശയങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനും സാധിക്കുന്നു. അംഗീകാരവും പുരോഗതിയും നിങ്ങളെ തേടി എത്തും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്ഷമ അനിവാര്യമാണ്. ഏത് കാര്യം കൈകാര്യം ചെയ്യുമ്പോഴും അതിനെക്ഷമയോടേ വേണം ചെയ്ത് തീര്‍ക്കുന്നതിന്. സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വിജയം നിങ്ങളെ തേടി എത്തുമെങ്കിലും അതിന് വേണ്ടി നല്ലതുപോലെ പരിശ്രമിക്കേണ്ടി വരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി വളരെ വ്യത്യസ്തമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ ചെറിയ ചില വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധിച്ച് വേണം. കേള്‍ക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രാധാന്യം നല്‍കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച ദിവസമാണ് ഇന്ന്. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ശ്രദ്ധ വേണം. എല്ലാം കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷം മാത്രം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് വൈകാരികമായ സന്തുലിതാവസ്ഥ വേണം. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. പലപ്പോഴും പഠന സംബന്ധമായ കാര്യങ്ങളില്‍ മികച്ച വിജയം തേടി എത്തുന്നു. പുതിയ അനുഭവങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും. ആരോഗ്യത്തേ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. എങ്കിലും ശ്രദ്ധ ഓരോ കാര്യത്തിനും അനിവാര്യമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചകള്‍ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവും. സൗഹൃദത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ പലതും അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അല്പം കരുതല്‍ ഏത് കാര്യത്തിനും വേണം.



Click it and Unblock the Notifications