Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: നേടേണ്ടതെല്ലാം ഗ്രഹണ ദിനത്തില്‍ നേടും: 12 രാശിക്കും ഇന്നത്തെ ദിവസം ഇപ്രകാരം
ഇന്ന് ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രത്തോളമെന്ന് പലരും അറിയാതെ പോവുന്നു. ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യം കാണും. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെയധികം ശ്രദ്ധേയമാണ്. ഇത് നിങ്ങളില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്ന സമയമാണ്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അനുകൂലമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. മംഗള കാര്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. അതെല്ലാം സുഗമമായി നടക്കുന്നതിനും യോഗം കാണുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കണ്ടകശനിദോഷവും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്ക്കുന്ന സമയമാണ്. ജോലിയില്‍ പല വിധത്തിലുള്ള പ്രതീക്ഷകള്‍ തേടി എത്തും. എങ്കിലും അതിനെ ഗുണകരമാക്കി മുന്നോട്ട് പോവുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണേണ്ടത്. ജോലിയുടെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. ജോലിയില്‍ ഉയര്‍ന്ന പദവികള്‍ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ ഫലങ്ങള്‍ അനുകൂലമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ സുന്ദരമായ പല നിമിഷങ്ങളും നല്കുന്നു. ജോലിക്കാര്യങ്ങള് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തികമായും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും രോഗങ്ങളെ അല്പം കരുതിയിരിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങളും തേടി എത്തും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് അനുകൂല സമയമായിരിക്കും. സ്ഥാനമാറ്റം ജോലിയുടെ കാര്യത്തില്‍ ലഭിച്ചേക്കാം. വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഇതെല്ലാം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം തേടി എത്തുന്ന സമയമാണ്. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ പലതും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ചെയ്യാന്‍ സാദിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലികാര്യങ്ങളില്‍ നേട്ടമുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഇടപെടുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് മാത്രം അല്പം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന പല കാര്യങ്ങളും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്. പൊതുവേ നിങ്ങളെ തേടി വരുമാനം എത്തുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുമെങ്കിലും അതിന്റെ ഫലം കാണാന്‍ വൈകുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കും. ഗുണപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ഗുണാനുഭവങ്ങള്‍ പലതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും അതിനെ വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്താം. ഇവയെല്ലാം എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications
