Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഊഹാപോഹങ്ങള്‍ വേണ്ട, ആഴ്ചവസാനം ജീവിതം പച്ച പിടിക്കുന്നവര്‍: സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളതാണ്.
ഇന്നത്തെ രാശിഫലത്തില്‍ കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എത്രത്തോളമാണ് മാറ്റങ്ങള്‍ അവയെല്ലാം എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. വീടിന്റെ അറ്റകുറ്റ പണികള്‍ തുടങ്ങും. കാര്യങ്ങൡലെല്ലാം തന്നെ പുരോഗതിയുണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പണച്ചിലവ് വര്‍ദ്ധിക്കുന്ന ഒരുദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ ഗുണാനുഭവങ്ങളും സന്തോഷവും ഉണ്ടാവും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. യാത്രക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. ബിസിനസ് മാറ്റങ്ങള്‍ അനുകൂലമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തും. ധനലാഭം തേടി എത്തും. സഹായം പല കോണില്‍ നിന്നും തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും അനുകൂലമായിരിക്കും. ഭക്ഷണസുഖം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തേടി എത്തുന്നു. സാമ്പത്തിക പുരോഗതിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മാറ്റേണ്ടി വരുന്നു. എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാത്തത് ചെറിയ രീതിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിലെ അശ്രദ്ധ ആശുപത്രി വാസത്തിന് കാരണമാകുന്നു, സൗഹൃദത്തില്‍ ചെറിയ രീതിയില്‍ വിള്ളലുകള്‍ ഉണ്ടാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ അല്പം സമാധാനക്കേടുണ്ടാക്കുന്നു. സാമ്പത്തിക വിഷമതകള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുട്ടികളുടെ ആരോഗ്യം മികച്ചതായിരിക്കും. പണച്ചിലവ് വര്‍ദ്ധിക്കുന്നു. വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി കൂടുതല്‍ സമയവും പണവും ചിലവാക്കേണ്ടി വരുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ അനാവശ്യമായി ടെന്ഷടിക്കേണ്ടതില്ല.
വൃശ്ചികം രാശി
രോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അശ്രദ്ധയും കൊണ്ട് വരരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ഒരു ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു. ജോലിയില്‍ ഉയര്‍ച്ചയിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുകയില്ല.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രവര്‍ത്തന വിജയം തേടി എത്തുന്നു. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ബന്ധുക്കളെ കാണുന്നതിനും കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടത്തുന്നതിനും യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉദര സംബന്ധമായ വിഷമങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അടുത്ത ബന്ധുക്കള്‍ക്ക് രോഗദുരിത സാധ്യത കാണാവുന്നതാണ്. ആഹാരത്തിന്റെ കാര്യത്തില്‍ അല്പം നിയന്ത്രണം വേണം. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. തൊഴില്‍ മാറ്റങ്ങള്‍ ഒരു തരത്തിലും നിങ്ങള്‍ക്ക് അനുയോജ്യമായി വരുന്ന സമയമല്ല. അതുകൊണ്ട് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കടം വാങ്ങുന്നതും കൊടുക്കുന്നതും പരമാവധി ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സുഹൃത്തുക്കള്‍ വഴി നേട്ടങ്ങളുണ്ടാവുന്നു. ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല. ഭാര്യാഭര്‍തൃബന്ധത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവുന്നു. ഭൂമി വില്പന തീരുമാനമാവുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിന് അനുയോജ്യമായ സമയമാണ്. ലോണ്‍, ലോട്ടറി എന്നിവ അനുകൂലമായി വരുന്നു.



Click it and Unblock the Notifications
