Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
Rashiphalam: ചെറിയ അശ്രദ്ധയില്‍ ജീവിതം മാറുന്നവര്‍: 12 രാശിക്കും സമ്പൂര്‍ണം കൃത്യം ദിവസഫലം
ഇന്നത്ത രാശിഫലം അനുസരിച്ച് ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം പലരും മുന്‍കൂട്ടി അറിയാന്‍ ആഗ്രഹിക്കുന്നതാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. എങ്കിലും അതനുസരിച്ച് തന്നെ പ്രതികൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവും.
ആഴ്ചാവസാനത്തിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ എപ്രകാരമാണ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നത് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമായ കാര്യമണ്. എല്ലാ മാറ്റങ്ങളേയും കരുതിയിരിക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ കൂടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന ഓരോ കാര്യത്തിലും അശ്രദ്ധ പാടില്ല. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് വിപരീത ഫലമായി മാറുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ അശ്രദ്ധകാണിക്കുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലിയില്‍ മാത്രം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അല്പം കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗത്തില്‍ നിന്ന് മോചനം ലഭിക്കുമെങ്കിലും കൂടുതല്‍ ശ്രദ്ധ മുന്നോട്ടഉള്ള ജീവിതത്തില്‍ വേണ്ടി വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. മക്കള്‍ക്കായി പണം ചിലവാക്കേണ്ടി വരുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം. ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കായി പണം ധാരാളം ചിലവാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടിന്റെ അറ്റകുറ്റപണികള്‍ക്ക് പണം ചിലവാക്കി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായ വിവാദങ്ങളില്‍ ചെന്ന് ചാടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ മാനസികമായി പോലും പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന് വിശ്രമം അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബിസിനസിലെ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം കാണുന്നു. പണച്ചിലവ് വര്‍ദ്ധിക്കുമെങ്കിലും വരുമാനവും അതനുസരിച്ച് വര്‍ദ്ധിക്കുന്നു. സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുന്നു. മാനസികാരോഗ്യം മികച്ച് നില്ക്കുന്ന ദിവസമാണ് ഇന്ന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ബിസിനസില്‍ പണച്ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. അവധിയെടുത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നേട്ടങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും. പല വിധത്തിലാണ് തൊഴില്‍ മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നത്. പല കാര്യങ്ങളിലും എടുക്കുന്ന തീരുമാനം മികച്ചതായിരിക്കും. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തില്‍ എക്കാലവും മികച്ച് നില്‍ക്കുന്നത്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളെല്ലാം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിജയത്തില്‍ എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസിന് അനുകൂല സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ കാര്യങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കും. എങ്കിലും അതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ആദ്യം മനസ്സിലാക്കണം. ദേഷ്യത്തെ നിയന്ത്രിക്കണം. അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എങ്കിലും ഗുണാനുഭവങ്ങള്‍ അല്പം മികച്ച് നില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പരിഹരിക്കാന്‍ പ്രയാസപ്പെടുന്നു. സാമ്പത്തിക വെല്ലുവിളികള്‍ വര്‍ദ്ധിക്കാം.



Click it and Unblock the Notifications