Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ധനം, ദാമ്പത്യം, ജോലി, നിങ്ങള്‍ക്കെങ്ങനെ, ഇന്നത്തെ ദിവസം ഇപ്രകാരം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ സമ്പൂര്‍ണഫലം വായിക്കൂ. കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളില്‍ തേടി എത്തുന്നുണ്ടോ ഇല്ലയോ എന്ന് മുന്‍കൂട്ടി അറിയാം.
നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് അനുകൂലമാണോ പ്രതികൂലമാണോ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഗുണപരമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. അതുപോലെ തന്നെ പ്രതികൂല ഫലങ്ങളും തേടി എത്തും. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരം ഫലങ്ങളെന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും തേടി എത്തും. ശമ്പള വര്‍ദ്ധനവ് തേടി എത്തും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല മേഖലകളിലും സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നതില് തസ്സം സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമായി വരും. സാമ്പത്തിക മാറ്റങ്ങളും മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. കാരണം ആഗ്രഹിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുന്നതും. സാമ്പത്തിക സ്ഥിതിയില്‍ വളരെ വലിയ മാറ്റങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സമയമാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ പരിഹരിക്കണം. അന്യരുടെ കാര്യത്തില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. കാരണം അത് ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നേട്ടങ്ങള്‍ പലപ്പോഴും തടസ്സപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്നതില്‍ സംശയം വേണ്ട. എങ്കിലും കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ ഇതേ ആശങ്ക നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് നിങ്ങള്‍ പാത്രമാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട, സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സന്തോഷകരമായ സാഹചര്യം നിങ്ങളിലുണ്ടാവും. മാറ്റങ്ങളെ അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല. ചെറിയ പ്രതിസന്ധികള്‍ പോലും ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആശങ്കകള്‍ പല തരത്തില്‍ ജീവിതത്തെ ബാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ അരങ്ങേറുന്നത്. കൂടാതെ അനാവശ്യ ആശങ്കകള്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമാവുന്നു. സന്തോഷകരമല്ലാത്ത സാഹചര്യം ഉച്ചക്ക് ശേഷം സംഭവിക്കും. അതിനെ അല്പം കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം കരിയറിലെ അനുകൂല മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്തും. ജോലിയിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജോലിയില്‍ നേരിടേണ്ടി വരും. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയും അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. ബിസിനസ് മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും പ്രതികൂലഫലമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷം പെട്ടെന്ന് സങ്കടത്തിലേക്ക് എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്.



Click it and Unblock the Notifications
