Rashiphalam: അസുലഭ നേട്ടങ്ങള്‍ തേടി എത്തും, മാറ്റങ്ങളുടെ 24 മണിക്കൂര്‍: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നും ഇല്ല. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.

ഇന്നത്തെ രാശിഫലം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്നും ആര്‍ക്കൊക്കെയാണ് മോശം ഫലങ്ങള്‍ നല്‍കുന്നതെന്നും നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ജ്യോതിഷ മാറ്റങ്ങളും ഇതിനൊരു കാരണം തന്നെയാണ്. ഇന്ന് 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരമാണ്.

Daily Horoscope Malayalam
Photo Credit: Wise Generated

മേടം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികമായി ചിലവാക്കുന്ന ഓരോ നാണയവും വളരെയധികം ശ്രദ്ധിച്ച് വേണം. കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിക്കണം. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. പല കാര്യങ്ങളിലും അശ്രദ്ധയുണ്ടാവുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കും. ജോലിയിലും ഉയര്‍ച്ചയുണ്ടാവുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. അത് അനുകൂലമോ അശ്രദ്ധയെങ്കില്‍ പ്രതികൂലമോ ആയി മാറാം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം കൈകാര്യം ചെയ്യുന്നതിന്. അനുകൂലമായ മാറ്റങ്ങളില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. അനാവശ്യ ആശങ്കകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യം മികച്ചതാക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തുന്നു. വളരെ വലിയ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തേഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂലമായ മാറ്റങ്ങള്‍ മികച്ചതായി മാറാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം തിരിച്ച് കിട്ടുന്നതിനും ലോട്ടറി അടിക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം തന്നെ അല്‍പം ഗൗരവത്തോടെ എടുക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തിലുണ്ടാവാം. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാന തീരുമാനങ്ങള്‍ നിങ്ങളുടെ ദിവസത്തെ മാറ്റി മറിയ്ക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. കടം വാങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് പിന്നീട് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കാം. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മികച്ചതായി മാറുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ പാടുകയുള്ളൂ. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ എല്ലാം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.

ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. സാമ്പത്തികം അതിശക്തമായിരിക്കും. ഐശ്വര്യത്തോടെയാണ് മുന്നോട്ട് പോവുന്നത് എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നു. ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം
മകരം രാശിക്കാര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും സങ്കടത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. നിസ്സാരമാക്കി വിടുന്ന കാര്യങ്ങളെല്ലാം പിന്നീട് സംസാര വിഷയമാവുന്ന. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക സ്ഥിതിയും കരിയര്‍ നേട്ടങ്ങളും തേടി എത്തുന്നു. കരിയര്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, May 16, 2025, 3:50 [IST]
X
Desktop Bottom Promotion