Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Rashiphalam 15 June 2025: ഇന്നത്തെ ദിനം ഇരുട്ടി വെളുക്കുമ്പോള്‍ സംഭവിക്കുന്നത് ഇതെല്ലാം
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ആര്‍ക്കൊക്കെയാണ് ഗുണങ്ങള്‍ ദോഷങ്ങള്‍ എന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
സാമ്പത്തിക, കരിയര്‍, ദാമ്പത്യ, ജോലി മാറ്റങ്ങള്‍ എത്രത്തോളം ഇന്നത്തെ ദിവസം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും അതില്‍ നിങ്ങള്‍ എത്രത്തോളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ചും ഇന്നത്തെ ദിവസം നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല ഇന്ന് ഇരുട്ടി വെളുക്കുമ്പോള്‍ ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിന് നല്ല സമയമാണ്. എടുക്കുന്ന തീരുമാനങ്ങള്‍ പക്ഷേ അല്പമൊന്ന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മൊത്തത്തില്‍ ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അതുപോലെ തന്നെ സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴും ജോലിസ്ഥലത്തെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് വഴി നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ വായ്പയോ മറ്റോ എടുത്തിട്ടുണ്ടെങ്കില്‍ അത് ഉടനെ തന്നെ തിരിച്ചടവിന് സാധിക്കുന്നു. കൂടാതെ ജോലിയിലും ധനനേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലസമയമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശാരീരിക മാനസിക നേട്ടങ്ങളും സന്തോഷവും നിലനില്ക്കുന്നു. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ മികച്ചതായിരിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ അതിനെ ഒന്ന് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ പോസിറ്റീവ് ആയിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തിലും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിക്കുകയും അത് ജീവിതാവസാനം വരെ നിലനില്ക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ നേട്ടങ്ങള്‍ ഓരോ നിമിഷവും നിങ്ങള്‍ക്കുണ്ടാവും. അത് മാത്രമല്ല കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ ആരോഗ്യം മികച്ച് നില്ക്കുന്നു. ഇന്നത്തെ ദിവസം കന്നി രാശിക്കാരില്‍ വളരെയധികം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. പലപ്പോഴും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ അതൃപ്തരായിരിക്കുന്നത് ജോലിയെ ബാധിക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പലപ്പോഴും ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കൂടുതല്‍ പ്രതികൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്ഷമയോടെ വേണം എപ്പോഴും മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പല വിധത്തിലുള്ള തടസ്സങ്ങളാണ് നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നത്. കൂടാതെ കുടുംബത്തിന്റ ആരോഗ്യവും നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വാക്ക് തര്‍ക്കം നടത്തരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം അനുകൂല സമയമാണ് തീരുമാനമെടുക്കുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവാം. കൂടാതെ പല ആളുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അത് മാത്രമല്ല പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കുത്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് സാധിക്കുന്നു. പോസിറ്റീല് മാറ്റങ്ങള്‍ ഇരട്ടായാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി പല കാര്യങ്ങളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും. കുടുംബത്തിലെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ കൈകള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങളില്‍ നിലനിന്നിരുന്ന പല ആശങ്കകള്‍ക്കും ഇന്നത്തെ ദിവസം വിരാമമിടുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. വസ്തുവാങ്ങുന്നതിനുള്ള സാധ്യത ഇരട്ടിയാണ്. ഇതെല്ലാം അനുകൂലമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ പല കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. തിരക്കുള്ള ഒരു ദിവസമാണ് ഇന്നത്തേത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. കൂടാതെ നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കുന്നതിനാല്‍ മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും അല്പം ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. ധന നേട്ടം പോലെ തന്നെ ധനനഷ്ടത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications