Rashiphalam: അവിചാരിത നേട്ടങ്ങള്‍ 4 രാശിക്ക്, സൂര്യാസ്തമയത്തിന് മുന്‍പ് ഭാഗ്യകടാക്ഷം: ഇന്നത്തെ ഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് ശ്രദ്ധിക്കേണ്ടതായ മാറ്റങ്ങള്‍, ആരൊക്കെയൊണ് രക്ഷപ്പെടുന്നവര്‍ എന്നതിനെക്കുറിച്ച് വായിക്കാം. ജീവിതത്തിലെ പല വിധത്തിലുള്ള മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അറിയാം.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വ്യക്തമായി പറയുന്നു. ജീവിതം തന്നെ വളരെയധികം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

Daily Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാരില്‍ ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ദോഷഫലങ്ങള്‍ പലപ്പോഴും കടുത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെത്തുന്നു.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണ് ഉണ്ടാവുന്നത്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലപ്പോഴും ആലോചിക്കേണ്ടി വരും. പ്രതിസന്ധികളില്‍ വരെ നേട്ടങ്ങള്‍ തേടി വരുന്നു. സാമ്പത്തിക പ്രതിസന്ധി കടുക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സാധിക്കുന്നു. ആരോഗ്യം പ്രശ്‌നത്തിലാവും. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടതാണ്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശ്രദ്ധിച്ച് മുന്നോട്ട് പോവണം എന്നതാണ് ഓരോ മിനിറ്റും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ പെട്ടെന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ സമയമായിരിക്കും. അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മാത്രം അത് നഷ്ടത്തിലേക്ക് എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്ന സമയമാണ്.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികളില്‍ പലതും ഒഴിവായിപ്പോവുന്നു. ദൈവാധീനം കൂടെത്തന്നെയുണ്ടാവും. എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സമ്പാദ്യം പല ഘട്ടങ്ങളിലായി നഷ്ടപ്പെടാം. നിക്ഷേപം ശ്രദ്ധിക്കണം.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ അവസരങ്ങള്‍ പലതും നഷ്ടപ്പെടുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് തിരിച്ചറിയാതെ പോവുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. ഇത് മൂലം ആരോഗ്യം പോലും പ്രശ്‌നത്തിലാവും.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്നു. ദാരിദ്ര്യസമാനമായ പല അനുഭവങ്ങളും ഉണ്ടാവാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാക്കേണ്ട അവസ്ഥയുണ്ടാവും. അതിന്റെ ഫലമായി പലപ്പോഴും വെല്ലുവിളികളും വര്‍ദ്ധിക്കും. സാമ്പത്തികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കര്‍മ്മരംഗം ഗുണ ദോഷ സമ്മിശ്രമായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷസമ്മിശ്രമായിരിക്കും ഫലങ്ങള്‍. കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളും ഉണ്ടാവാം. കൂടാതെ ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തികമായി മറ്റൊരാളെ സഹായിക്കുന്നതിനുള്ള മനസ്സും നിങ്ങള്‍ക്കുണ്ടാവാം. സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ പരിശ്രമിക്കുന്നു.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലും നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതിന് കാരണമാകുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അലയടിക്കുന്നു. ആരോഗ്യം മികച്ചതാവും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാരില്‍ വരുന്ന മണിക്കൂറുകള്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. പല നേട്ടങ്ങളും തേടി എത്തുമെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ചോദ്യമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. എങ്കിലും ആരോഗ്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങളുണ്ടാവും. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ച സംഭവിക്കുന്നു. സാമ്പത്തികമായി നല്ല സമയമാണ്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും. ബിസിനസില്‍ വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാവുന്നത്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തികമായി പ്രതികൂലമാറ്റങ്ങളാണ് ഉണ്ടാവുന്നത്. വരുമാനമനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരും. ജീവിതത്തിലുണ്ടാവുന്ന പല മാറ്റങ്ങളും പ്രതികൂലമായി മാറുന്നത് ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, November 10, 2024, 9:05 [IST]
X
Desktop Bottom Promotion