Rashiphalam: ഇന്നൊരു ദിവസം മതി ഇവരുടെ ജീവിതം മാറി മറിയാന്‍, ഭാഗ്യം പടിവാതിലില്‍

ഇന്നത്തെ ദിവസം 12 രാശിക്കാരില്‍ രാശിഫല പ്രകാരം എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും കാരണമാകുന്നു. ഇന്നത്തെ ദിവസം എന്തൊക്കെയാണ് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരേയും ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ ഏതൊക്കെ തരത്തില്‍ അനുഗ്രഹമായി മാറുന്നു എന്നത് ശ്രദ്ധേയമാണ്.

വരുന്ന മണിക്കൂറുകള്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നത് കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. മോശം ഫലങ്ങളെ കരുതിയിരിക്കുന്നതിനും നല്ല ഫലങ്ങളില്‍ സന്തോഷിക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Daily Horoscope Malayalam

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല അനുഭവങ്ങളും കാത്തിരിക്കുന്നു. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ ഇന്ന് പണത്തിന്റെ കാര്യത്തില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. അത് പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധികളിലേക്ക് എത്തിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയുണ്ടാവുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. പ്രതീക്ഷക്കൊത്ത് ഓരോ കാര്യവുംപ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ജാഗരൂകരായിരിക്കണം. കാരണം അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് ചിലപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. സന്തോഷകരമായ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നു. കരിയറില്‍ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന ഘട്ടത്തിലേക്ക് ഇന്ന് കാര്യങ്ങളെത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജീവിതത്തിലെ പ്രതികൂലാവസ്ഥയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും കൃത്യമായി തരണം ചെയ്യുന്നതിനും കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും വരാനിരിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ അതില്‍ തടസ്സം സംഭവിക്കാം. ഓഫീസില്‍ നിങ്ങള്‍ക്ക് അംഗീകാരവും നേട്ടവും ഉണ്ടാവാം. ആരോഗ്യം ചിലപ്പോള്‍ വഷളായേക്കാം. സന്തോഷകരമായ സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറി മറിയുന്നു. എല്ലാ വിധത്തിലും നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന ദിവസമാണ്. കാര്യങ്ങളെ മുന്‍കൂട്ടി കണ്ട് അതനുസരിച്ച് ജീവിതം പ്ലാന്‍ ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എങ്കിലും അതില്‍ വീണു പോവാതെ കരകയറുന്നതിനും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുന്നതിനും ഇവര്‍ക്ക് സാധിക്കും. എല്ലാ മാറ്റങ്ങളിലും പോസിറ്റീവ് ഊര്‍ജ്ജം ഇവര്‍ കണ്ടെത്തും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. ആശുപത്രി വാസത്തിന് സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമായി കണക്കാക്കരുത്. കാരണം പല മാറ്റങ്ങളുടേയും തുടക്കം ഇന്നത്തെ ദിവസമാണ്. എങ്കിലും അതിനെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് നേട്ടത്തിലേക്ക് കുതിക്കാന്‍ ഇന്നത്തെ ദിവസം കാരണമാകുന്നു. ആരോഗ്യം മികച്ചതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന ഘട്ടങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തെ പൊതിയുന്നു. ദാമ്പത്യ ജീവിതം സമാധാനത്തിന്റേതായി മാറും. എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ നില്‍ക്കുന്ന ഒരു ദിവസമായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതായിരിക്കും. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിലും ധനനേട്ടം കരസ്ഥമാക്കാം. ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ ലാഭത്തിലേക്ക് എത്തും. ആരോഗ്യം മികച്ചതായി മാറുന്നു. എന്നാല്‍ അശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ അത് പ്രശ്‌നങ്ങളിലേക്ക് എത്തിക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത് ജീവിതത്തില്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കടന്ന് കിട്ടാന്‍ അല്‍പം കഷ്ടപ്പാടായിരിക്കും. അതിനായി എന്താണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ മാറ്റങ്ങള്‍ ആണ് നിങ്ങളുടെ ഇന്നത്തെ ദിവസം തീരുമാനിക്കുന്നത്. ആരോഗ്യത്തിനുണ്ടാവുന്ന ചെറിയ പ്രതിസന്ധി പോലും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, December 10, 2024, 8:38 [IST]
X
Desktop Bottom Promotion