Rashiphalam 5 July 2025: 12 രാശിക്കും വര്‍ഷത്തിലൊരിക്കല്‍ ശുഭഫലങ്ങള്‍ നല്‍കുന്ന ആ ദിനം: ഇന്നത്തെ രാശിഫലം

2025 ജൂലൈ 5 ശനിയാഴ്ച, ഇന്നത്തെ ദിവസം ചന്ദ്രന്റെ സഞ്ചാരത്തെ കണക്കാക്കിയാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നത്. ഇത് അനുകൂലമോ പ്രതികൂലമോ എന്ന് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തിലെ ഇന്നത്തെ ദിവസത്തെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇന്നത്തെ ദിവസം മാളവ്യ രാജയോഗത്തിന്റെ ചെറിയൊരു ഭാഗ്യവും ചില രാശിക്കാരില്‍ തേടി എത്തുന്നു. അത് മാത്രമല്ല ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ഓരോ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലം വായിക്കാം.

Daily Horoscope
Photo Credit: Wise Generated

മേടം രാശി
ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കും. ജോലിയും ബിസിനസ്സും മെച്ചപ്പെടുത്താന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ഇന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍പരമായി ജോലിസ്ഥലത്തെ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.

ഇടവം രാശി
ഇന്ന് നിങ്ങളുടെ മനസ്സ് ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠാകുലമായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല നിങ്ങള്‍ക്ക് തൊഴില്‍പരമായ ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകും. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. കിട്ടാതിരുന്ന പണം തിരികെ കിട്ടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരോടൊപ്പം മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ മികച്ച സമയമാണ് ഇന്നത്തെ ദിവസം. പ്രണയവും ബന്ധങ്ങളും ഇന്ന് നിങ്ങള്‍ക്ക് മികച്ചതായിരിക്കും.

മിഥുനം രാശി
ഇന്ന് ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങളിലൂടെ പണം നിങ്ങളെ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷകരമായ അന്തരീക്ഷമാണ് ഇന്നത്തെ ദിവസം നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ കാര്യങ്ങളില്‍ മികച്ച ഫലം ലഭിക്കുന്നു. കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. പ്രണയ ജീവിതം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഇന്ന് ഊര്‍ജ്ജസ്വലരും ആത്മവിശ്വാസമുള്ളവരുമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാകും. നിങ്ങളുടെ കഴിവും പ്രതിഭയും ഓഫീസില്‍ അംഗീകരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഇത് കുടുംബ ജീവിതത്തിലും സന്തോഷം നല്‍കും. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തമാകും.

ചിങ്ങം രാശി
ഗ്രഹങ്ങളുടെ മാറ്റം ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ദിവസമാണ് ഇന്ന്. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും അതോടൊപ്പം തന്നെ വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്. സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. കൂടുതല്‍ യാത്രകള്‍ ഗുണം ചെയ്യും. ജോലിസ്ഥലത്ത് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

കന്നി രാശി
കന്നി രാശിക്കാര്‍ ഇന്ന് കരിയറില്‍ വിജയത്തിലേക്ക് എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ എല്ലാ മേഖലയിലും നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടും. തൊഴില്‍പരമായ ജീവിതത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം ധാരാളം യാത ചെയ്യേണ്ടി വരും. അതുമൂലം കുടുംബത്തോടൊപ്പം താമസിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ മികച്ച വിജയം കൈവരിക്കും.

Daily Horoscope
Photo Credit: Wise Generated

തുലാം രാശി
ഇന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജ്ജം നിറഞ്ഞതായിരിക്കും. കഠിനാധ്വാനത്തിലൂടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. തൊഴില്‍പരമായ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ധാരാളം അവസരങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വിദ്യാഭ്യാസപരമായ മികച്ച ഫലം ലഭിക്കും.

വൃശ്ചികം രാശി
ഇന്ന് നിങ്ങള്‍ക്ക് കുറച്ച് സമ്മര്‍ദ്ദം പല കാര്യത്തിലും ഉണ്ടാവാം. പലപ്പോഴും കരിയറിന്റെ കാര്യത്തിലും ഇത് സംഭവിക്കാം. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. നല്ല അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികപരമായ കാര്യങ്ങളില്‍ ഇന്ന് നല്ല മാറ്റങ്ങളുണ്ടാവാം. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ഇഷ്ടങ്ങള്‍ പങ്കുവെക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.

ധനു രാശി
അമിതമായ ചിലവ് കാരണം ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. അത് മാത്രമല്ല ജോലിയില്‍ പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ജോലിയിലെ തടസ്സങ്ങള്‍ക്കെല്ലാം തന്നെ പരിഹാര കാണാന്‍ സാധിക്കും. ധാരാളം യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നു.

മകരം രാശി
സാമ്പത്തിക കാര്യങ്ങളില്‍ ഇന്ന് കുറച്ച് ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണ്. അത് മാത്രമല്ല പണം ഓരോ കാര്യത്തിനും കൂടുതല്‍ ചിലവഴിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ യാത്രകള്‍ക്ക് യോഗം കാണുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച ഫലം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും എന്നതും ഇന്നത്തെ പ്രത്യേകതയാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

കുംഭം രാശി
ഇന്ന് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ഇന്നത്തെ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച ഫലം തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

മീനം രാശി
ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴില്‍പരമായി നിങ്ങള്‍ത്ത് വളരെയധികം മാറ്റങ്ങള്‍ ഇന്ന് സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. വസ്തുവകകള്‍ വില്‍ക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കുന്നു. കൂടാതെ പണം സമ്പാദിക്കാന്‍ സാധിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മികച്ച ഫലം തേടി എത്തുന്നു. പങ്കാളി നിങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും.

Story first published: Saturday, July 5, 2025, 6:29 [IST]
X
Desktop Bottom Promotion