Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: സെപ്റ്റംബര്‍ 10-ന് ഇരട്ടരാജയോഗത്തില് ഇവര്‍, സമ്പൂര്‍ണം, കൃത്യം സമഗ്രം രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. രണ്ട് രാജയോഗങ്ങള്‍ക്ക് ഇന്ന് സാധ്യതയുണ്ട്,. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നത് അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങളെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയും ഗുണകരമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയിലും ഉയര്‍ച്ചയുണ്ടാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ ചില മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കും. ആഗ്രഹം നിറവേറ്റാന്‍ കഠിന പരിശ്രമം വേണ്ടി വരും. ജോലിയില്‍ അപാകതകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വാഹനം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. കൂടാതെ മുടങ്ങിക്കിടക്കുന്ന കാര്യങ്ങല്‍ പുനരാരംഭിക്കും. ആശയവിനിമയത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് യാത്രയില്‍ വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സര്‍വ്വ കാര്യങ്ങള്‍ക്കും പ്രതിസന്ധികളുണ്ടാവും. മനസ്സിലുദ്ദേശിക്കുന്നത് പോലെ ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനാവശ്യമായുള്ള സംസാരം വെല്ലുവിളിയായി മാറുന്നു. പല അഭ്യൂഹങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. പല കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്നത് അന്വേഷിച്ചതിന് ശേഷം മാത്രമായിരിക്കണം. അല്ലാത്ത പക്ഷം അത് വെല്ലുവിളികള്‍ ഉണ്ടാക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാലങ്ങളായുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നു. നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും അവസാന നിമിഷത്തില്‍ നടക്കും. കൂടാതെ ആത്മസംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിത് അനുകൂലമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വീട് വാങ്ങുന്ന കാര്യത്തില്‍ ഉറച്ച് നില്ക്കും. കാര്യങ്ങളെല്ലാം അനുകൂലമായി വരുന്ന പല സാഹചര്യങ്ങളും ഉണ്ടാവാം. ബിസിനസ് ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കര്‍മ്മത്തിനനുസരിച്ച് ഫലം ലഭിക്കുന്ന സമയം കൂടിയാണ്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മസംയമനം പാലിക്കേണ്ട സാഹചര്യങ്ങളുണ്ടാവും. പദ്ധതികള്‍ എല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. പ്രണയം സഫലമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് വിദേശയാത്ര സഫലീകരിക്കും. കൂടാതെ എല്ലാ കാര്യങ്ങളിലും സുരക്ഷിതത്വം ഉണ്ടാവുകയും ചെയ്യുന്നു. പണമിടപാടുകള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. അധികാര ദുര്‍വിനിയോഗം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭം
പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്നു. രാജയോഗസമാനമായ നേട്ടങ്ങളില്‍ നിങ്ങള്‍ മതി മറക്കും. കൂടാതെ ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. പ്രലോഭനങ്ങളില്‍ പലതും വീഴാതെ ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണമിടപാടുകള്‍ ശ്രദ്ധിക്കണം. പുതിയ കരാര്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധപോലും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. വിട്ടുവീഴ്ച മനോഭാവം നല്ലതാണ്. ഇത് കുറേയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.



Click it and Unblock the Notifications
