Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: സിദ്ധയോഗവും ശിവയോഗവും ഒരുമിച്ച്: ശത്രുവിനെ ജയിക്കും, നേട്ടങ്ങളുടെ കൊടുമുടി കയറുന്നവര്‍, രാശിഫലം
ദിവസേനയുള്ള പഞ്ചാംഗം അനുസരിച്ച്, ജനുവരി 7 എന്ന് പറയുന്നത് പൗഷ് മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയും ചേര്‍ന്ന് വരുന്ന ദിവസമാണ്. ഈ ദിവസം രേവതി നക്ഷത്രവും ശിവയോഗവും സിദ്ധയോഗവും അനുഭവത്തില്‍ വരുന്നു. മീനം രാശിയിലാകട്ടെ ചന്ദ്രന്റെ സാന്നിധ്യവും നിലനില്ക്കുന്നു. ഈ ദിനത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.
ഏതൊക്കെ തരത്തിലാണ് ഇവരുടെ ജീവിതത്തില്‍ മാറ്റം വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, ലാഭമാണോ നഷ്ടമാണോ സുഖമാണോ സന്തോഷമാണോ എന്നിങ്ങനെ എല്ലാ കാര്യങ്ങളും അറിയാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാരായ രക്ഷിതാവ് എന്ന് നിലക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കുട്ടികളെയോ വിദ്യാഭ്യാസത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ട്. ഇത് കൂടാതെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവും. സമൂഹത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ബിസിനസില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത് കൂടാതെ വിദ്യാഭ്യാസത്തിനായി നടത്തുന്ന പല കാര്യങ്ങളും നേട്ടങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ചെറിയ ചില ആശങ്കകള്‍ ഈ കാര്യത്തില്‍ നിലനില്ക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവുന്നു. ദാമ്പത്യം സന്തോഷകരമാവും. ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മറ്റുള്ളവര്‍ പലപ്പോഴും നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ക്രിയേറ്റീവ് ആയി ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ നിന്ന് ഏതൊരു കാര്യത്തിനും പൂര്‍ണ പിന്തുണ ലഭിക്കുന്നു. കൂടാതെ സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. ഏറെ നാളായി കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ദാമ്പത്യ ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കും. കൂടാതെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് തര്‍ക്കിക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് പുതിയ വീടിനെ പറ്റി ആലോചനയുണ്ടാവുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ റിസ്ക് എടുക്കരുത്. ശത്രുക്കള്‍ പരാജയപ്പെടും. കുട്ടികളെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള ആശങ്ക നിലനില്ക്കും. എല്ലാ വിധത്തിലുള്ള പൂര്‍ണ പിന്തുണയും നിങ്ങളുടെ ജീവിതത്തില്‍ കുടുംബത്തില്‍ നിന്ന് ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ അടുപ്പം ഉണ്ടാകും. ക്രിയാത്മകമായ ശ്രമങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. പലപ്പോഴും ബന്ധുക്കളില്‍ നിന്ന് മാനസിക പിരിമുറുക്കം നേരിടാം. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. പലപ്പോഴും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. അതിനുള്ള ആത്മവിശ്വാസവും നിങ്ങളില്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ തര്‍ക്കങ്ങളില്‍ ഇടപെടരുത്.
ധനു
ധനു രാശിക്കാര്‍ക്ക് പല കോണില്‍ നിന്ന് സമ്മാനങ്ങളും ബഹുമതികളും തേടി എത്തും. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. ബുദ്ധിശക്തിയില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും, ആരോഗ്യം മികച്ചതായിരിക്കും. ശത്രുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങളില്‍ ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസാരിക്കുന്നതില്‍ നിയന്ത്രണം അനിവാര്യമാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അനുകൂല സാഹചര്യങ്ങളുണ്ടാവുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഉപജീവനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരംകാമാന് ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. ഉത്തരവാദിത്വം വര്‍ദ്ധിക്കും. സര്‍ക്കാര്‍ നിങ്ങളുടെ പല കാര്യങ്ങളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയമാണ്. യാത്രകള്‍ പല തരത്തില്‍ ജീവിതത്തെ മാറ്റി മറിയ്ക്കുകയും ചെയ്യുന്ന ദിവസമാണ്. ശത്രുക്കളെ വിജയിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
