Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ആരംഭത്തില്‍ കഷ്ടപ്പെടും, എന്നാല്‍ അവസാനിക്കുന്നത് ശുഭഫലങ്ങളോടെ- ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ നേര് വിപരീതമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും എത്രത്തോളമാണ് വിടാതെ പിന്തുടരുന്നത് എന്നതും ഇന്നത്തെ ദിവസം വായിക്കാം.
ഇന്ന് ഡിസംബര്‍ 25, ക്രിസ്മസ്- ഈ ദിനത്തിലും 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗ്രഹ- രാശിമാറ്റങ്ങളുടെ സ്വാധീനം ഗുണമാണോ ദോഷമാണോ നല്‍കുന്നത് എന്നറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണങ്ങള്‍ നിറഞ്ഞതായിരിക്കും. ഇത് കൂടാതെ ഇവര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവാക്കാം. ഏത് പ്രശ്നത്തേയും ഇല്ലാതാക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികം ശക്തമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ദിവസമാണ് വരാന്‍ പോവുന്നത്. പലപ്പോഴും സാമ്പത്തിക നഷ്ടം വളരെയധികം വെല്ലുവിളികളുണ്ടാക്കാം. കൂടാതെ ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമാവുന്നു. അനാരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി ടെന്‍ഷനടിക്കുന്ന സ്വഭാവക്കാരായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത അനിവാര്യമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പലപ്പോഴും പ്രതിസന്ധികള്‍ നിലനില്ക്കാം. ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കാം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഒരു കാര്യവും നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും ഗുണപ്രദമായ മാറ്റങ്ങളിലേക്കുള്ള ആദ്യ ചുവടാണ്. ജോലിയില്‍ അനുകൂലമല്ലാത്ത പല പ്രതിസന്ധികളും ഉണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വാശി പിടിക്കരുത്. ദാമ്പത്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
തുലാം
തുലാം രാശിക്കാരില്‍ പലപ്പോഴും ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും കാര്യങ്ങള്‍ അനുകൂലമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. നിസ്സാരമായ പല കാര്യങ്ങളും അശ്രദ്ധയോടെ ചെയ്യുന്നത് പ്രതിസന്ധികളുണ്ടാക്കും. ആരോഗ്യം നിസ്സാരമാക്കരുത്, എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. പ്രതീക്ഷിക്കാത്ത രീതിയില്‍ വരുമാനം വര്‍ദ്ധിക്കുന്നു. അവരുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജോലിയിലെ അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ അങ്ങേയറ്റം കഷ്ടപ്പെടേണ്ടി വരും. ആരോഗ്യം നിസ്സാരമല്ല. ചെയ്യുന്ന കാര്യങ്ങളില്‍ ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത്. സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് പോവുന്നു.
മകരം
മകരം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നതിനാല്‍ സന്തോഷം ഇരട്ടിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ അരുത്.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. എങ്കിലും നമ്മുടെ അശ്രദ്ധ വരുത്തുന്ന കാര്യങ്ങള്‍ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കും. സാമ്പത്തികം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. അനുകൂലമല്ലാത്ത കാര്യങ്ങളൊന്നും ഇന്നത്തെ ദിവസം സംഭവിക്കുകയില്ല.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവരുടെ ജീവിതം മൊത്തത്തില്‍ മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications