Rashiphalam: രവിയോഗം 5 രാശിക്ക്, മഹാലക്ഷ്മി കൈതൊട്ടനുഗ്രഹിക്കും: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഇന്ന് കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം ചന്ദ്രന്‍ ചിങ്ങം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. കൂടാത പല ഗ്രഹങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നതു കൊണ്ട് തന്നെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ ജീവിതത്തില്‍ വിജയവും സന്തോഷവും ഒരുമിച്ച് വരുന്ന ഒരു ദിവസമാണ് ഇന്ന്.

സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം കൈപ്പിടിയില്‍ ഒതുക്കുന്ന ഒരു ദിവസമായത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാം.

Daily Horoscope for December 20

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. പലപ്പോഴും മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ വലിയ പുരോഗതിയാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. പുതിയ ജോലി സാധ്യതയും ഉണ്ടാവും. രവിയോഗഫലമായി മാറ്റങ്ങള്‍ പോസിറ്റീവ് ആയി തുടരുന്ന ദിനമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു ദിവസമാണ് ഇന്ന് എന്ന പറഞ്ഞാല്‍ തെറ്റില്ല. സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവാം. ഓരോ നേട്ടങ്ങളും നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ശുഭയോഗങ്ങളാല്‍ ജീവിതം മാറുന്ന ദിവസമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. അശ്രദ്ധയോടെയാണ് ഒരു കാര്യം ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരും. പലപ്പോഴും ശ്രദ്ധയാണ് ഇന്നത്തെ ദിവസം കൂടുതല്‍ പങ്ക് വഹിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തികം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ അല്‍പം നിര്‍ണായകമായിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പക്ഷേ ഗ്രഹവിന്യാസം അനുകൂലമായതിനാല്‍ പലപ്പോഴും കാര്യങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന ദിവസമാണ്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവി തലയില്‍ കൈതൊട്ടനുഗ്രഹിക്കുന്ന ദിനമാണ് വരുന്നത്. കാരണം അത്രയധികം നല്ല കാര്യങ്ങള്‍ ഇന്നത്തെ ഒരു ദിവസം കൊണ്ട് ഇവരുടെ ജീവിതത്തില്‍ നടക്കുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും തേടി എത്തുന്നു. സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. രവിയോഗഫലം നിങ്ങളെ മികച്ച സ്ഥാനത്തെത്തിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തും. എങ്കിലും കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നത് വഴി ജീവിതം മാറി മറിയുന്നു. സര്‍ക്കാരില്‍ നിന്നുള്ള കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമാവുന്നു. കൂടാതെ സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വെള്ളിയാഴ്ച ദിനം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവാം. പലപ്പോഴും സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തും. അംഗീകാരങ്ങള്‍ തേടി എത്തും. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റം സംഭവിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. സൗഹൃദങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും. പലപ്പോഴും സ്വത്ത് സംബന്ധമായ കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. സ്വത്ത് പല കോണില്‍ നിന്നും സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും സൗഹൃദത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും.ഇത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. എങ്കിലും അശ്രദ്ധയാണ് ഇവിടേയും വില്ലനാവുന്നത്. കാര്യങ്ങള്‍ മികച്ചതാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അധികം മാറ്റം കാണില്ല. ആരോഗ്യം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് മനസ്സിന് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന വിഷ്‌കുംഭയോഗം ഉണ്ടാവാം. ഇത് മാത്രമല്ല മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ അലട്ടുന്നുവെങ്കില്‍ അതിന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വത്ത് സംബന്ധമായി പ്രതിസന്ധികളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. കരിയറില്‍ വലിയ മാറ്റത്തിന് സാധ്യത.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ധൈര്യം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് വരാന്‍ പോവുന്നത്. പലപ്പോഴും ബിസിനസ് ആരംഭിക്കുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തും. അതിനുള്ള സാഹചര്യവും അനുകൂലമായി വരുന്നു. പ്രധാന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് സാധിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നു. സംസാരം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നത് പോലെ ഒരു മികച്ച ദിവസം തന്നെയായിരിക്കും ഇന്ന്. എന്നാല്‍ ചെറിയ ചില അസ്വസ്ഥതകള്‍ ഇവരെ ബാധിക്കും. ആരോഗ്യം അല്‍പം പ്രശ്‌നത്തിലായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, December 20, 2024, 6:20 [IST]
X
Desktop Bottom Promotion