Rashiphalam: നേട്ടങ്ങളുടെ പെരുമഴയുമായി 4 രാശിക്കാര്‍: ഇന്നത്തെ ദിവസം ഭാഗ്യരാശിയില്‍ നിങ്ങളുണ്ടോ?

ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നാണ് പലരും ചിന്തിക്കുന്നത്. വരുന്ന 24 മണിക്കൂറില്‍ ജീവിതം എപ്രകാരം മാറി, എന്തൊക്കെ പ്രതീക്ഷിക്കണം, എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. സാമ്പത്തികവും കുടുംബവും ദാമ്പത്യവും കരിയറും ജോലിയും എല്ലാം എപ്രകാരമാണ് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പലപ്പോഴും മുന്‍കൂട്ടി അറിയേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചും കൃത്യമായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നോക്കാം. ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ എപ്രകാരം മാറുന്നു, എന്തൊക്കെ നേട്ടങ്ങളുണ്ടാക്കുന്നു, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് സമ്പൂര്‍ണ സൂര്യ രാശിഫലം അനുസരിച്ച് മുന്‍കൂട്ടി അറിയാം.

Daily Horoscope

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റീവ് മാറ്റങ്ങള്‍ അനുഭവപ്പെടാം. ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ശാരീരിക പരിശ്രമം അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കണം. ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അത് പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ ജീവിത്തതിലുണ്ടാക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല ആഗ്രഹങ്ങളും തോന്നിയേക്കാം. അതിനെയെല്ലാം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കണം എന്നില്ല. പലപ്പോഴും വിശ്രമത്തിന് ഇന്നത്തെ ദിവസം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ഇന്നത്തെ ദിവസം നിങ്ങള്‍ മാറ്റി വെക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും ജോലിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. അത് വഴി സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കുണ്ടാവാം.. ആഗ്രഹിക്കുന്നത് പോലെ എല്ലാ തരത്തിലുള്ള കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ജോലിയിലെ മാറ്റം അപ്രതീക്ഷിതമായിരിക്കും. ആരോഗ്യം നല്ല രീതിയില്‍ ആയിരിക്കും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവാം. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. എന്നാല്‍ അതെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല. അത്ഭുതകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിപരമായ വളര്‍ച്ചയുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി ഇന്നത്തെ ദിവസം ഇവര്‍ തിരഞ്ഞെടുക്കുന്നു. മാനസികാരോഗ്യം മികച്ചതാണ്. സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

കന്നി
കന്നി രാശിക്കാര്‍ക്ക് പ്രായോഗികമായ ഒരു ദിനമായി ഇന്നത്തെ ദിവസം മാറും. ധനകാര്യങ്ങളില്‍ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങള്‍ക്കും കടം വാങ്ങിയതിനെയെല്ലാം തിരിച്ച് കൊടുക്കുന്നതിനും സാധിക്കുന്നു. ജോലി സ്ഥലത്ത് പലപ്പോഴും നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ എന്നന്നേക്കുമായി സന്തോഷം നിലനില്‍ക്കും എന്നതും പ്രത്യേകതയാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച് നില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ആണ് ഇന്നുണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. പരസ്പര ധാരണയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ഏത് പ്രശ്‌നത്തേയും പരിഹരിക്കാന്‍ സാധിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ക്രമത്തില്‍ ജീവിക്കേണ്ട ഒരു ദിവസമായിരിക്കും. ജോലിയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയില്‍ എന്ന പോലെ തന്നെ ദിനചര്യകളില്‍ പോലും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് അനുകൂലമായി മാറുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസം കൂടിയാണ്.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ദിവസമാണ്. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കണം. എന്നാല്‍ സന്തോഷവും സങ്കടവും ഒരുപോലെ പ്രകടിപ്പിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് വേണ്ടി സാധിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും വൈകാരികമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. കരിയറില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധവേണം. പലപ്പോഴും മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ അമിതമായി കാര്യങ്ങളെക്കുറിച്ച് ആശങ്കവേണ്ട. അനാവശ്യമായ കാര്യങ്ങള്‍ പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങളുടെ ഉറക്കം കെടുത്താം. ജോലിയില്‍ ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രം ഇടപെടുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും സമാധാനക്കേടിലേക്കും എത്തുന്നു. വ്യക്തിപരമായി എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ബുദ്ധിമുട്ടുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ സാമ്പത്തിക ലാഭം തന്നെയാണ് ഏറ്റവും മികച്ച ഫലം. ജോലിയുടെ കാര്യത്തിലും വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി ബിസിനസ് തുടങ്ങുന്നതിന് പദ്ധതിയിടുന്നു. നിക്ഷേപങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടത്തിലേക്ക് എത്തിക്കും. ആരോഗ്യം തൃപ്തികരം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, November 22, 2024, 6:36 [IST]
X
Desktop Bottom Promotion