Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: തിങ്കളാഴ്ച 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും കാത്തിരിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും കാത്തിരിക്കുന്നു.
എന്തൊക്കെയാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്നതും എന്തൊക്കെയാണ് ഇന്നത്തെ സ്പെഷ്യല്‍ മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21-ഏപ്രില്‍ 19):
ഇന്നത്തെ ദിവസം ഭയത്തെ മറികടക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അനുകൂലമായ ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തിപരമായ വളര്‍ച്ച കാണുന്നു. പഴയ സുഹൃത്തുമായി കൂടിക്കാഴ്ചക്ക് സാധ്യതയുണ്ട്. കൂടാതെ ദമ്പതികള്‍ക്ക് ഗുണനിലവാരമുള്ള സമയം തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദിവസമാണ് ഇന്ന്.
ഇടവം (ഏപ്രില്‍ 20-മെയ് 20):
നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ഇന്ന് നിലനില്ക്കാന് സാധ്യതയുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നു. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.
മിഥുനം (മെയ് 21-ജൂണ്‍ 20):
സാമ്പത്തികം അനുകൂലമായിരിക്കില്ല എന്നതാണ് ഇന്നത്തെ ദിവസം മിഥുനം രാശിക്കാരുടെ ദിവസഫലം. അതുകൊണ്ട് തന്നെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാം. പക്ഷേ അതിന് അനുകൂല സമയമല്ല. ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുക. അല്ലാത്ത പക്ഷം അത് അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാം.
കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 22):
തിരക്കുള്ള ജീവിതശൈലി ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. കൂടാതെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ദിനചര്യയില്‍ ചെറിയ മാറ്റം വരുത്തേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങളാണ് തേടി എത്തുന്നത്. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക അസ്ഥിരതയും ഇന്ന് നിങ്ങളെ അലട്ടുന്നു.
ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല ഫലങ്ങളുണ്ടാവാം. പലപ്പോഴും കാണാത്ത മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവും. ഇത് അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. സാമ്പത്തികമായി, വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും കരുതിയിരിക്കണം. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രണയ ജീവിതം ശക്തിപ്പെടും.

കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22):
ധാര്‍മികമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ദിവസമാണ് ഇത്. ഇത്തരം ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലരും പണം കടം ചോദിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യവും സാമ്പത്തികവും മെച്ചപ്പെടുന്നതിന് യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
തുലാം (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22):
നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കണം. കാരണം അത് പലപ്പോഴും നിങ്ങളെ വേദനിപ്പിക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 21):
ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവാം. പലപ്പോഴും കൂടുതല്‍ വിശ്രമിക്കേണ്ടതാണ്. പല വിധത്തിലുള്ള മരുന്നുകള്‍ കഴിക്കാന്‍ യോഗം കാണുന്നു. ചില സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്ന യോഗം കാണുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു (നവംബര്‍ 22-ഡിസംബര്‍ 21):
ഇന്ന് ആരോഗ്യം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അത് ദൈനം ദിന ജീവിതത്തെ ബാധിക്കുകയില്ല. ജോലി ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. സൗഹൃദം അത്ര നല്ല ഫലങ്ങള്‍ നല്‍കണം എന്നില്ല. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 22-ജനുവരി 19):
പണമൊഴുക്കിനുള്ള യോഗം കാണുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പഴയ സൗഹൃദങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും മുന്നോട്ടുള്ള ഓരോ ചുവടിലും കൂടുതല്‍ ജാഗ്രത വേണം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
വ്യക്തിജീവിതവും ബന്ധങ്ങളും ശക്തിപ്പെടുന്നു ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യവും സമ്പത്തും മെച്ചപ്പെടുന്നതിനും അവസരങ്ങളുണ്ടാവുന്നു. നിയമപരമായ പ്രശ്നങ്ങളുള്ളവര്‍ക്ക് നീതി ലഭിക്കുന്ന അനുകൂല സമയമാണ്. കൂടാതെ സാമ്പത്തികമായി മികച്ച് നില്ക്കുന്ന ദിവസം കൂടിയാണ്.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 20):
മുന്നിലുള്ള മികച്ച അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തികമായി പലരും നിങ്ങളെ സഹായിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പഠന കാര്യങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കാം.



Click it and Unblock the Notifications
