Rashiphalam: ഇന്ന് സൗഭാഗ്യയോഗങ്ങള്‍ തെളിയും രാശി, വിധിയറിയാം 12 രാശിക്കും എപ്രകാരമെന്ന്

ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അത് 12 രാശിക്കാരിലും പ്രതിഫലിക്കുന്നുമുണ്ട് എന്നതാണ് സത്യം. സൂര്യന്‍ ഇന്ന് ധനുരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദിനത്തില്‍ സൗഭാഗ്യ യോഗവും ശോഭനയോഗവും രൂപം കൊള്ളുന്നു. ഇത് കൂടാതെ മഹാദേവന്റെ പ്രിയപ്പെട്ട ദിവസമാകയാല്‍ അത് വഴി നേട്ടങ്ങളും ഉണ്ടാവും.

12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം

Daily Horoscope for 2024 December 23
Photo Credit: Wise Generated Image

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സമ്മര്‍ദ്ദം വളരെ കൂടുതലായി അനുഭവിക്കേണ്ടി വരും. കൂടാതെ കുടുംബത്തിന് അതുകൊണ്ട് തന്നെ സമയം ചിലവഴിക്കാന്‍ സാധിക്കുകയില്ല. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം ഉഗ്രനാവും. അതോടൊപ്പം തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണകരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും പങ്കാളിയുമായി തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പെട്ടെന്ന് അവസാനിക്കുന്നതിനുള്ള വഴി നിങ്ങള്‍ തന്നെ തേടേണ്ടതാണ്. കൂടാതെ ഇന്ന് നിക്ഷേപത്തിന് പറ്റിയ ദിനങ്ങളാണ് എന്നതില്‍ സംശയം വേണ്ട. രോഗാവസ്ഥയ്ക്ക് കൃത്യമായി ചികിത്സ തേടേണ്ടതാണ്.

മിഥുനം
മിഥുന രാശിക്കാരുടെ വാക്കുകള്‍ പലപ്പോഴും ഇന്നത്തെ ദിവസം കുടുംബാംഗങ്ങളെ സ്വാധീനിക്കും. അത് കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. അമ്മയുമായുള്ള ബന്ധം ശക്തമാവും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കര്‍ക്കിടകം
കര്‍ക്കടികം രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ സൗഹൃദത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും. ശത്രുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കംണ. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് മികച്ച സമയമായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ ദിനമായിരിക്കും ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. സമ്മര്‍ദ്ദം കുറയുകയും ജോലിയില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും.

കന്നി
കന്നിരാശിക്കാര്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുകൂലമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. അനുകൂലമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ ശ്രമിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

തുലാം
തുലാം രാശിക്കാര്‍ എല്ലാ ജോലികളും ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമാണ്. കൂടാതെ സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജോലികളെല്ലാം തന്നെ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ സൗഹൃദത്തിനായി സമയം ചെലവഴിക്കും. കുടുംബത്തോടും കുട്ടികളോടും ഒപ്പം സന്തോഷകരമായ സമയവും ഇവര്‍ക്കുണ്ടാവും. കൂടാതെ ചെറിയ രീതിയില്‍ പലപ്പോഴും സ്വത്തു സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ബിസിനസുകാര്‍ക്കും ഭാവിയില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. കുടുംബ വഴക്കുകള്‍ക്ക് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കൂടാതെ പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കു. കൂടാതെ കുടുംബ വഴക്കുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ പ്രണയ ജീവിതമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. പലപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് തന്നെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല ചര്‍ച്ചകളും പരാജയപ്പെട്ടേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

മീനം
മീനം രാശിക്കാര്‍ക്ക് അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കൂടാതെ കുടുംബത്തില്‍ ചെറിയ രീതിയില്‍ സമാധാനക്കേടുണ്ടാവാം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള ഒരു സാധ്യതയുണ്ട്. ആരോഗ്യകരമായ പല മാറ്റങ്ങള്‍ക്കും സാധ്യത.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, December 23, 2024, 9:30 [IST]
X
Desktop Bottom Promotion