Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: പ്രീതിയോഗത്തില് ദിവസം മാറുന്നവര്‍, കരുതിയിരിക്കേണ്ട രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മാറിക്കൊണ്ടിരിക്കുന്ന പലതും പോസിറ്റീവ് ഫലങ്ങള്‍ നല്കുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും പല രാശിക്കാരിലും ഉണ്ടായിരിക്കും. അതുപോലെ തന്നെ പ്രതിസന്ധികളും പലരും അനുഭവിച്ചിരിക്കും. വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് നിങ്ങളുടെ ഇന്ന് നിശ്ചയിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരമാണ് എന്നത് നമുക്ക് നോക്കം. പ്രീതിയോഗവും ആയുഷ്മാന്‍ യോഗവും എല്ലാം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം, കൂടാതെ ഏത് രാശിക്ക് നല്ല ദിനം, ഏത് രാശിക്ക് മോശം ദിനം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. കൂടാതെ പഠന കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വളരെ ശ്രദ്ധയോടെ ചിന്തിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരും. കൂടാതെ പ്രതിസന്ധികള്‍ പല വിധത്തില്‍ ജീവിതത്തെ ബാധിക്കും, സമ്പാദ്യങ്ങള്‍ക്ക് ഇളക്കം തട്ടുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്ന തീരുമാനത്തില്‍ ശ്രദ്ധ വേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളഎത്തും. നിങ്ങളുടെ മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. പലപ്പോഴും വിജയം കരസ്ഥമാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. വിവാഹക്കാര്യത്തിന് അനുകൂല സമയമാണ്. പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവാം, ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കിഡ്നിസംബന്ധമായ രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സമൂഹവുമായി വളരെയധികം അടുത്ത് ഇടപഴകുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. പല കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവും. ബിസിനസില്‍ ലാഭം വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ പണം നിക്ഷേപിക്കപ്പെടുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സമ്പത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ രൂപപ്പെടുന്നു. മാനസികമായി വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു ദിവസമായിരിക്കും. കൂടാതെ വയറു വേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. പണം ഒരിടത്തും ഇന്ന് നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പെട്ടെന്ന് പണം ലഭിക്കുന്നു. അനാവശ്യമായി ആര്‍ക്കും പണം നല്‍കരുത്. ഇത് നിങ്ങളെ അപകടത്തിലാക്കും. പലപ്പോഴും ഇതൊഴിച്ചാല്‍ ഇന്നത്തെ ദിവസം ഗുണപ്രദമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് ഉണ്ടാവും. യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. പലപ്പോഴും പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പെട്ടെന്ന് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാവാം. ജോലി പൂര്‍ത്തിയാക്കുന്നതിന് സാധിക്കാത്ത തരത്തില്‍ തടസ്സങ്ങള്‍ക്ക് സാധ്യത. കൂടാതെ ബിസിനസ് ചെയ്യുന്നവരും അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇന്നത്തെ ദിവസം സാധാരണ ദിവസമല്ലെന്ന് മനസ്സിലാക്കുക.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പലപ്പോഴും പല തെറ്റിദ്ധാരണകളും ഉണ്ടാവാന്‍ ഇടയുള്ള ഒരു ദിവസമാണ്. ്അതുകൊണ്ട തന്നെ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും നിയമപരമായ പല പ്രശ്നങ്ങളും നിങ്ങളെ ബാധിക്കാം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മികച്ച അവസരങ്ങള്‍ നിങ്ങള്‍ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ പ്രമോഷനും ജോലിയിലെ മികവും തെളിയിക്കാവുന്ന ദിനം കൂടിയാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും പണം ലഭിക്കുന്നു. എങ്കിലും പലപ്പോഴും അത് കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ ബിസിനസില്‍ ലാഭം തേടി എത്തും. ഉദര സംബന്ധമായ ആരോഗ്യ പ്രശ്നത്തിന് സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എടുക്കുന്ന തീരുമാനത്തില്‍ ഇന്ന് ഉറച്ച് നില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications