Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നിര്‍ണായകം: തിരിച്ചറിയേണ്ടവര്‍ ഈ രാശിക്കാര്‍
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിയും നക്ഷത്രവും ഗ്രഹവും സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. അത് അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇവ സ്വാധീനം ചെലുത്തും എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വരുന്ന മണിക്കൂറുകള്‍ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരും എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് ജീവിതം മാറി മറിയുന്നത് എന്നതിനെക്കുറിച്ച് ഇന്നത്തെ ദിവസം വായിക്കാം. മാറിക്കൊണ്ടിരിക്കുന്ന പല വിധത്തിലുള്ള ഗുണദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യവും നിസ്സാരമാക്കരുത്. കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും നല്‍കണം. മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അംഗീകരിക്കാന്‍ ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാരില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും നിങ്ങളുടെ അശ്രദ്ധ വെല്ലുവിളികള്‍ സൃഷ്ടിക്കാം. ജീവിതത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കാവുന്ന മികച്ച ദിവസമാണ് ഇന്ന്. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. സാമ്പത്തികമായി മികച്ച സമയം കൂടിയാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. പെരുമാറ്റത്തില്‍ നിയന്ത്രണം പാലിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ പലതും ലംഘിക്കപ്പെടാം. തെറ്റുകള്‍ ആവര്‍ത്തിക്കരുത്. കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പണമിടപാട് നടത്തുമ്പോള്‍ ശ്രദ്ധ വേണം
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചിന്തിച്ച് വേണം ഇന്നത്തെ ദിവസം ഓരോ കാര്യവും ചെയ്യുന്നതിന്. സൗഹൃദത്തിനെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.ജോലി ചെയ്യുന്നവര്‍ എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. എന്നാല്‍ മികച്ച രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ അല്പം കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും നിങ്ങളുടെ കാര്യത്തില്‍. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങള്‍ക്ക് നിരന്തരം വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നും.
കന്നി
കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അതിഥികള്‍ വീട്ടില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം കൂടുതല്‍ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം കൂടുതല്‍ ആലോചിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. വിദേശത്ത് പോവുന്നതിന് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നു. മനസ്സില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ദു:ഖങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പലപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ചില വിഷയങ്ങള്‍ രണ്ട് പ്രാവശ്യം ആലോചിച്ച് വേണം തീരുമാനിക്കാന്‍. ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളുടേയും തുടക്കം ഇന്നത്തെ ദിവസമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാരില്‍ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി തകര്‍ന്നടിയും. എല്ലാ വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കാന്‍ യോഗമുള്ള ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപിച്ച പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെക്കണം.
കുംഭം
കുംഭം രാശിക്കാരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ശ്രദ്ധിച്ചില്ലെങ്കില്‍ ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിയില്‍ പ്രതിസന്ധികളുണ്ടാവും. അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. ആരോഗ്യം കൂടുതല്‍ പ്രതിസന്ധിയിലാവും.
മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഇതെല്ലാം തന്നെ അനുകൂലമായ സമയം തന്നെയാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ആരോഗ്യവും മികച്ച തരത്തിലാവും. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications